വീട്ടുപറമ്പില്‍ കളിക്കുകയായിരുന്ന 11 കാരന്‍ കിണറ്റില്‍ വീണു മരിച്ചു

കണ്ണൂര്‍: (www.kvartha.com 14.10.2018) വീട്ടുപറമ്പില്‍ കളിക്കുകയായിരുന്ന 11 കാരന്‍ കിണറ്റില്‍ വീണു മരിച്ചു. മൂര്യാട് നൂഞ്ഞുമ്പായിയിലെ പുതുശേരി പറമ്പത്ത് വീട്ടില്‍ മുഹമ്മദ്- ഹസീന ദമ്പതികളുടെ മകന്‍ മുഹമ്മദ് സനാന്‍ (11) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 4.30 മണിയോടെയായിരുന്നു സംഭവം.

മറ്റു കുട്ടികള്‍ക്കൊപ്പം കളിക്കുകയായിരുന്നു സനാന്‍. ഇതിനിടെയാണ് കിണറ്റില്‍ വീണത്. ഉടന്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തി കുട്ടിയെ പുറത്തെടുത്തുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൂത്തുപറമ്പ് യു പി സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

സഹോദരങ്ങള്‍: ഉമൈദ് (ദുബൈ), തസ്ലീന, ഷംന.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Dead, Obituary, Well, 11 year old died after falls to well
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?