ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപ; തലസ്ഥാന നഗരിയിലെ പകല്‍കൊള്ളയ്‌ക്കെതിരെ ബില്ലുസഹിതം യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

(www.kvartha.com 25.10.2018) ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് 115 രൂപ. മറ്റെവിടെയുമല്ല, തലസ്ഥാന നഗരിയില്‍ തന്നെയാണ് ഒരു ഗ്ലാസ് നാരങ്ങാവെള്ളത്തിന് ഇത്രയും രൂപ ഈടാക്കുന്നത്. കയ്യില്‍ നയാ പൈസയില്ലാത്തവര്‍ കീശയിലെ ചിള്ളറ തുട്ടുമായി തലസ്ഥാന നഗരിയില്‍ ചെന്നാല്‍ ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിച്ചാലോ എന്ന് കരുതി കടയ്ക്കുള്ളിലേക്ക് കയറിയാല്‍ പെട്ടത് തന്നെ.

നൂറിന്റെ പെടയ്ക്കുന്ന നോട്ട് കീശയിലില്ലെങ്കില്‍ ദാഹം തീരത്തുമില്ല വില കേട്ട് വിയര്‍ക്കുകയും ചെയ്യും. വഴുതക്കാടുള്ള 'ചെറീസ് ആന്‍ഡ് ബെറീസ്' എന്ന റെസ്‌റ്റോറന്റില്‍ ആണ് അമിത നിരക്ക് ഈടാക്കുന്നത്. അബ്ദുള്‍ അലീഫ് എന്നയാള്‍ ഫേസ് ബുക്കിലൂടെയാണ് ഈ അമിത നിരക്കിനെതിരെ പ്രതികരിച്ചത്.

One glass lime juice 115 rupees; youth Facebook post goes viral, Drinking Water, Facebook, Post, Social Network, Humor, Kerala, Thiruvananthapuram, News

നാരങ്ങാവെള്ളത്തിന് തീവില ഈടാക്കിയെന്ന് ബില്ല് സഹിതമാണ് അബ്ദുള്‍ അലീഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലകേട്ടുള്ള ഷോക്ക് തീരാന്‍ പുറത്തിറങ്ങി മറ്റൊരു ബേക്കറിയില്‍ നിന്നും 12 രൂപ നല്‍കി ഒരു നാരങ്ങാ വെള്ളം കൂടി കുടിച്ചപ്പോഴാണ് ആശ്വാസമായതെന്നും അബ്ദുള്‍ അലീഫ് പോസ്റ്റില്‍ പറയുന്നു.

One glass lime juice 115 rupees; youth Facebook post goes viral, Drinking Water, Facebook, Post, Social Network, Humor, Kerala, Thiruvananthapuram, News

വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്ന പെട്രോളിന് ഒരു രൂപ വര്‍ധിച്ചാല്‍ പ്രതിഷേധിക്കുന്നവര്‍ ഇത്തരം പകല്‍ കൊള്ളയ്‌ക്കെതിരെ ഒരക്ഷരം മിണ്ടാതിരിക്കുന്നതാണ് ഇത്തരക്കാര്‍ക്ക് സഹായമാവുന്നത്. തലസ്ഥാനത്ത് നടക്കുന്ന ഈ കൊള്ളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും നിശബ്ദത പാലിക്കുന്നുവെന്നത് ഗുരുതരമായ അലംഭാവമാണെന്നും ഫേസ്ബുക്കില്‍ പറയുന്നു.

അബ്ദുള്‍ അലീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം;

ഇന്നൊരു എട്ടിന്റെ പണി നാരങ്ങാവെള്ളത്തില്‍ കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ..! അത്ര മഹത്തരം എന്നൊന്നും പറയാനാവാത്ത അകത്തളം, കൊണ്ട് വന്നു സെര്‍വ് ചെയ്ത ഗ്ലാസ്സിനു പോലും മിനിമത്തില്‍ കവിഞ്ഞ അഴകൊന്നുമില്ല.. അല്പം ഇഞ്ചിനീര് ചേര്‍ത്ത സാധാ നാരങ്ങാ (സോഡാ നഹീ..ഒണ്‍ലി വെള്ളം.. പിന്നെ മിന്റ് ബില്ലിലെയുള്ളൂ ആ ഐറ്റം ഇല്ലെന്ന് ആദ്യമേ പറഞ്ഞിരുന്നു) ജ്യൂസിനൊക്കെ തിരുവനന്തപുരം നഗരത്തില്‍ ഇപ്പോള്‍ 115 രൂപയായിരിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. അല്പം തിരക്കിലായിരുന്നതിനാലും മെനുവും വിലയും നോക്കാതെ കുടിച്ചതിനാലും ഒന്നും പറയാനും പറ്റിയില്ല..!

പിന്നെ നേരെ ഒരു സാദാ സീദാ ജ്യൂസ് പാര്‍ലറില്‍ പോയി 12 രൂപയുടെ അതേ തരം നാരങ്ങാ വെള്ളം കുടിച്ചപ്പോഴാണ് ഇത്തിരിയെങ്കിലും സമാധാനമായത്..!!

അല്ല കോയ, ശരിക്കും ഒരു ജിഞ്ചര്‍ ലൈമിന് 115 രൂപായൊക്കെ വിലയുണ്ടോ..??

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: One glass lime juice 115 rupees; youth Facebook post goes viral, Drinking Water, Facebook, Post, Social Network, Humor, Kerala, Thiruvananthapuram, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?