ഡീസലിന് പകരം പെട്രോള്‍ മാറിയടിച്ചത് കണ്ടെത്താന്‍ കാസര്‍കോട്ടെ സര്‍വ്വീസ് സെന്ററിന് കഴിഞ്ഞില്ല; മംഗലാപുരത്ത് നന്നാക്കിയ കാറിന് കാസര്‍കോട്ടെ ഷോറൂമില്‍ 11,000 രൂപയുടെ ബില്ല്
കാസര്‍കോട് : സ്വിഫ്റ്റ് ഡീസല്‍ കാറില്‍ ഡിസലിന് പകരം പെട്രോള്‍ മാറിയടിച്ചത് ഒരാഴ്ച്ച പരിശോധിച്ചിട്ടും കെ വി ആര്‍ സര്‍വ്വിസ് സെന്ററിന് കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒടുവില്‍ മംഗലാപുരത്ത് അംഗികൃത സര്‍വ്വീസ് സെറ്റ്റില്‍ കൊണ്ട് പോയി 1400 രുപ ചിലവഴിച്ച് നന്നാക്കിയപ്പോള്‍ കാസര്‍കോട്ടെ കെ വി ആര്‍ ഷോറൂമില്‍ 11,000 രൂപയുടെ ബില്ല്. യൂത്ത് ലീഗ് ദേശിയ കൗണ്‍സിലറും കേരള ഓണ്‍ ലൈന്‍ മീഡിയ അസോസിയേഷന്‍ പ്രസിഡണ്ടുമായ റഫീഖ് കേളോട്ടാണ് കഴിഞ്ഞ മാസം സെപ്തംബര്‍ 13 ന് കെ എല്‍ 14 എന്‍ 9989 കാറില്‍ അസാധരണമായ ശബ്ദത്തെ തുടര്‍ന്ന് വാഹനം കെ വി ആര്‍ ഷോറുമിലെത്തിച്ചത്. നാല് ദിവസം കഴിഞ്ഞ് പ്രശ്നം പരിഹരിച്ചെന്ന് പറഞ്ഞ് കാര്‍ തിരികെ നല്‍കി 4000 രൂപയുടെ ബില്ലും നല്‍കി.
പിറ്റേ ദിവസം കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ പാതിവഴിയില്‍ നിന്നു ഷോറുമിലെത്തിച്ച് രണ്ട് പ്രവശ്യം പരിശോധിച്ചിട്ടും പ്രശ്നമെന്താണെന്ന് കണ്ടുപിടിക്കാനോ പരിഹരിക്കാനോ കഴിഞ്ഞില്ല. പിന്നീട് വാഹനമുടമയുടെ നിര്‍ബന്ധപൂര്‍വ്വം ചില ഭാഗങ്ങള്‍ അഴിച്ച് മംഗ്ലൂരുവിലെ അംഗികൃത സര്‍വ്വീസ് സെന്ററില്‍ കൊണ്ടുപ്പോയപ്പോഴാണ് മനസ്സിലായത് ഡീസല്‍ ടാങ്കില്‍ പെട്രോള്‍ അടിച്ചതാണെന്നും അതു മൂലം ഇന്ധനം എഞ്ചിനിലേക്ക് നേരിട്ട് എത്തിയതാണ് പ്രശ്നമെന്നും കാറില്‍ ഇന്ധനം മാറി അടിച്ച ഉടനെ ക്ലീന്‍ ചെയ്തിരുന്നെങ്കില്‍ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നവെന്നും അധികൃതര്‍ അറിയിച്ചു.
കെ വി ആര്‍ ഷോറുമില്‍ ഒരാഴ്ച്ചക്കാലം ക്ലീന്‍ ചെയ്യാതെ വെച്ചതിനാല്‍ ഫ്യൂല്‍ ഇഞ്ചക്റ്ററിന് കേട്പാട് സംഭവിച്ചിട്ടുണ്ടന്നും അവ മാറ്റാന്‍ 1400 ചിലവ് വരുമെന്നും അധികൃതര്‍ അറിയിച്ചു. ഇഞ്ചക്ടര്‍ നന്നാക്കി കെ വി ആര്‍ ഷോറുമിലെത്തിയപ്പോള്‍ നേരത്തെ തന്ന 4000 കൂടാതെ 7000 രൂപയുടെ ബില്ലും നല്‍കിയതായി പരാതിയുണ്ട്. സംഭവത്തില്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്വപ്പെട്ട് റഫീഖ് ഉപഭോക്ത കോടതിയില്‍ പരാതി നല്‍കി. പല സര്‍വ്വീസ് സെന്ററുകളിലും ഇത്തരം തട്ടിപ്പ് നടക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നു
Powered by Info News For You

Comments
Post a Comment