പി ബി അബ്ദുര്‍ റസാഖിന്റെ ഖബറടക്കം രാത്രി 10 മണിയോടെ

കാസര്‍കോട്: (www.kasargodvartha.com 20.10.2018) അന്തരിച്ച മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖിന്റെ ഖബറടക്കം രാത്രി 10 മണിയോടെ ആലംപാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഉച്ചയ്ക്ക് മൂന്നു മണിയോടെ ഉപ്പളയിലെത്തിച്ച മൃതദേഹം ഉപ്പള മുസ്ലിം ലീഗ് ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം അഞ്ചു മണിയോടെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകും. പിന്നീട് അവിടെ പൊതുദര്‍ശനത്തിനു വെച്ച ശേഷം രാത്രി 10 മണിയോടെയാണ് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കുക.

ഉച്ചവരെ നായന്മാര്‍മൂലയിലെ വീട്ടിലും ഉച്ചയ്ക്കു ശേഷം ഉപ്പള മുസ്ലിം ലീഗ് ഓഫീസിലും ആയിരങ്ങളാണ് പ്രിയപ്പെട്ട നേതാവിനെ അന്തിമോപചാരം അര്‍പ്പിക്കാനായി എത്തിയത്. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് രാത്രിയോടെ ഖബറടക്കം നടത്തുക. മുസ്ലിം ലീഗിന്റെ പ്രധാന നേതാക്കളടക്കം ഖബറടക്ക ചടങ്ങില്‍ സംബന്ധിക്കും.

ദുബൈയിലുള്ള മക്കള്‍ എത്തുന്നതിനായാണ് ആറു മണിക്ക് അറിയിച്ചിരുന്ന ഖബറടക്കം 10 മണിയോടെയാക്കാന്‍ തീരുമാനിച്ചത്. ഛത്തീസ്ഗഡിലുള്ള ബന്ധുവും എത്താനുണ്ട്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, P.B. Abdul Razak, P B Abdul Razak's dead body burial on Night
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?