മാതൃക ഗ്രാമം പദ്ധതിയുടെ ഭാഗമായി 1000 വനിതകള്‍ക്ക് മുട്ടക്കോഴി വിതരണം ചെയ്യും: മന്ത്രി കെ രാജു
പാണാവള്ളി: (www.kvartha.com 23.10.2018) മാതൃക ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാണാവള്ളി ഗ്രാമപ്പഞ്ചായത്തിലെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ട 1000 വനിതകള്‍ക്ക് 10 മുട്ടക്കോഴിയെ വീതം വിതരണം ചെയ്യുമെന്ന് മൃഗസംരക്ഷണവനം വകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. പാണാവള്ളി ഗ്രാമപ്പഞ്ചായത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
15 ലക്ഷം രൂപയാണ് ഇതിനായി പാണവള്ളി ഗ്രാമപ്പഞ്ചായത്തിന് അനുവദിക്കുക. ഉപഭോക്താക്കള്‍ 250 രൂപയാണ് ഇതിനായി നല്‍കേണ്ടത്. ബാക്കി 1250 രൂപ പൗള്‍ട്രി ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും സര്‍ക്കാരും സംയുക്തമായി സബ്സിഡി നല്‍കും. ഒരാള്‍ക്ക് 10 കോഴിയും തീറ്റയും മരുന്നുമാണ് നല്‍കുക. മൃഗസംരക്ഷണ മേഖലയില്‍ മാതൃക പരമായ മുന്നേറ്റം നടത്തുന്ന പാണാവള്ളി ഗ്രാമപഞ്ചായത്തിനെ പ്രശംസിക്കാനും മന്ത്രി മറന്നില്ല. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാന്‍ മൃഗാശുപത്രിയോട് ചേര്‍ന്ന് ആനിമല്‍ ബര്‍ത്ത് കണ്ട്രോള്‍ യൂണിറ്റ് കൂടി സ്ഥാപിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനം പാല്‍ ഉത്പാദനത്തില്‍ 83 ശതമാനം സ്വയംപര്യാപ്തത കൈവരിച്ച സമയത്താണ് പ്രളയം കേരളത്തെ ഉലച്ചത്. സംസ്ഥാനത്ത് പ്രളയത്തില്‍ കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 30000 രൂപ വീതം നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ മേഖലയില്‍ വലിയ മുന്നേറ്റം ഉണ്ടാകാന്‍ പാണാവള്ളി പഞ്ചായത്തിന് സാധിക്കുമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച എ.എം.ആരിഫ് എം.എല്‍.എ. പറഞ്ഞു. അരൂക്കുറ്റി ചേര്‍ത്തല റോഡ് പുതുക്കിപണിയാന്‍ 8 കോടി അനുവദിച്ചു. അരൂക്കുറ്റി മുതല്‍ പൂച്ചാക്കല്‍ വരെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും എന്നും എ. എം. ആരിഫ് പറഞ്ഞു.
നീലംകുളങ്ങരയില്‍ പഞ്ചായത്ത് വക 7 സെന്റ് സ്ഥലത്ത് ഒന്നര വര്‍ഷം കൊണ്ടാണ് മൃഗാശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയായത്.
സര്‍ക്കാരിന്റെ 201718 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സജ്ജീകരണങ്ങളൊടെയാണ് നിര്‍മ്മാണം നടത്തിയത്.ഇതിനായി 53.35 ലക്ഷം രൂപയാണ് മൃഗസംരക്ഷണ വകുപ്പ് വകയിരുത്തിയത്. വകുപ്പ് മന്ത്രി തന്നെയായിരുന്നു ഒന്നരവര്‍ഷം മുന്‍പ് പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടത്.ഒന്നേ കാല്‍ വര്‍ഷം കൊണ്ട് അതിവേഗത്തിലാണ് ഓപ്പറേഷന്‍ തീയേറ്റര്‍ ഉള്‍പ്പടെ ആധുനിക സജ്ജീകരണങ്ങളുള്ള മൃഗശുപത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Minister, Chicken for 1000 women; Says minister K Raju
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment