നോട്ട് നിരോധനത്തിന് പിന്നാലെ വന്‍ നിക്ഷേപം നടത്തിയ 10,000 പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്


മുംബൈ : നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളില്‍ നിക്ഷേപം നടത്തിയ ഏകദേശം 10,000 പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്. അസാധു നോട്ടുകള്‍ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം നടത്തിയ ശേഷമാണ് പ്രാഥമിക ഘട്ടമെന്ന നിലയില്‍ ബിനാമി നിയമ പ്രകാരം നോട്ടിസ് അയച്ചത്.

ഇതില്‍ നിക്ഷേപിച്ച പണത്തിന്റെ സ്രോതസ് വെളിപ്പെടുത്തണമെന്നാണാവശ്യം. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കു നോട്ടിസ് ലഭിക്കുമെന്നാണ് സൂചന. പണം നിക്ഷേപിച്ചവരുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനു പുറമെ മറ്റു വകുപ്പുകള്‍ക്കും അന്വേഷണങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണെന്നും ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?