പ്രളയക്കെടുതി: 10,000 രൂപയുടെ അടിയന്തിര സഹായം ഇപ്പോഴും കടലാസില്‍; ഇനിയും തീരുമാനമാകാതെ അപ്പീലുകള്‍
അമ്പലപ്പുഴ: (www.kvartha.com 07.10.2018) പ്രളയക്കെടുതിക്ക് പിന്നാലെ ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപയുടെ അടിയന്തിര സഹായം ഇപ്പോഴും കടലാസില്‍ തന്നെയെന്ന് ആരോപണം. സഹായം വിതരണം ഏറെക്കുറെ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അവകാശപ്പെടുമ്പോഴും സാങ്കേതികപ്പിഴവ് മൂലം 11,099 പേര്‍ക്ക് ഇതു വരെ സഹായം ലഭിച്ചിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരിലേറെയും പ്രളയക്കെടുതിയില്‍ വീടുവിട്ട് ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടിയവരാണ്.
ദുരിതബാധിതര്‍ക്ക് നിയമത്തിന്റെ തലനാരിഴ കീറാതെയും ഒപ്പം തൊടുന്യായങ്ങള്‍ നിരത്താതെയും അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം സഹായധനം വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും 11,099 അപേക്ഷകര്‍ ഇപ്പോഴും ബന്ധപ്പെട്ട വില്ലേജ്, താലൂക്ക് ഓഫീസുകള്‍ കയറിയിറങ്ങുകയാണ്. നാശനഷ്ടങ്ങള്‍ തിട്ടപ്പെടുത്തുവാന്‍ ചുമതലപ്പെടുത്തിയ ബ്ലോക്ക് ലെവല്‍ ഉദ്യോഗസ്ഥര്‍ കാട്ടിയ കുറ്റകരമായ അലംഭവമാണ് പലര്‍ക്കും അര്‍ഹതപ്പെട്ട ധനസഹായം ലഭിക്കാതെ പോയത്.
അലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിലായി 66,994 അപേക്ഷകര്‍ ധനസഹായം ലഭിക്കാത്തതിന്റെ പേരില്‍ തഹസീല്‍ദാര്‍ക്ക് വില്ലേജ് ഓഫീസുകള്‍ വഴി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ്. ഇവരിലേറെപ്പേരും പ്രളയത്തില്‍ ദുരിതമനുഭവിച്ചവരും നിലവില്‍ വീട് വാസയോഗ്യമല്ലാത്തവരുമാണ്.
വീടിന്റെ അറ്റകുറ്റപ്പണികള്‍ക്കും തൊഴില്‍ പുനരുദ്ധാരണത്തിനുമായി പ്രളയ മേഖലയിലെ ബാങ്ക് ശാഖകളെ സമീപിക്കുന്നവര്‍ക്ക് വായ്പ നല്‍കുവാന്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ ജില്ലാ സഹകരണ ബാങ്ക് പോലും തയ്യാറാകുന്നില്ല. കാര്‍ഷിക മേഖലയിലെ സ്ഥിതിയും വ്യത്യസ്തമല്ല. മടവീഴ്ചയില്‍ കൃഷി നശിച്ച പുഞ്ച കര്‍ഷകര്‍ക്ക് വന്‍ ആശ്വാസ പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും നിലവില്‍ ഹെക്ടറിന് 13,500 രൂപാ ധനസഹായം മാത്രമാണ് കൃഷിക്കാര്‍ക്ക് ലഭിച്ചത്.
എഴുപതു മുതല്‍ തൊണ്ണൂറു ദിവസം വരെ മൂപ്പെത്തിയ ഏതാണ്ട് എല്ലാ കൃഷിപ്പണികളും അവസാന ഘട്ടത്തിലെത്തിയ, കൊയ്യാന്‍ ഏതാണ്ട് ഒരു മാസം ബാക്കി നില്‍ക്കെയാണ് കൂടുതല്‍ പാടങ്ങളും മടവീഴ്ചയില്‍ നശിച്ചത്. ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പാടങ്ങളെല്ലാം ബണ്ട് കുത്തി ബലപ്പെടുത്തി മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം വറ്റിച്ചു തുടങ്ങി. ഏതാണ്ട് രണ്ടാഴ്ച കഴിയുമ്പോള്‍ അപ്പര്‍ കുട്ടനാടന്‍ മേഖലകളിലെ പുഞ്ചകരിനിലങ്ങളില്‍ കൃഷിപ്പണികള്‍ ഉഴവു മുതല്‍ തുടങ്ങണം. വന്‍ സാമ്പത്തിക ബാധ്യതയാണ് കര്‍ഷകര്‍ക്കുണ്ടാകുക. കൃഷി ആവശ്യങ്ങള്‍ക്കായി ബാങ്കുകളെ സമീപിക്കുമ്പോള്‍ അവര്‍ കൈമലര്‍ത്തുന്നതോടെ കഴുത്തറപ്പന്‍ പലിശയ്ക്ക് ബ്ലേഡ് മാഫിയ സംഘങ്ങളില്‍ നിന്നും പണം കടം വാങ്ങേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.
Keywords: Kerala, Alappuzha, News, Flood, Rain, Protest, Flood emergency aid: Appeals not yet decided

Powered by Info News For You

Comments
Post a Comment