പ്രളയക്കെടുതി: നടി ജയഭാരതി ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്‍കി

തിരുവനന്തപുരം: (www.kvartha.com 03.10.2018) പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായി ദുരിതാശ്വാസനിധിയിലേക്ക് സഹായങ്ങള്‍ ഒഴുകുന്നു. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് നടി ജയഭാരതി 10 ലക്ഷം രൂപ നല്‍കി.

ഗാനഗന്ധര്‍വന്‍ യേശുദാസ് കഴിഞ്ഞ ദിവസം 10 ലക്ഷം രൂപ നല്‍കിയിരുന്നു. നടന്മാരായ മോഹന്‍ലാല്‍ 25 ലക്ഷവും, മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്ന് 25 ലക്ഷവും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാ താരങ്ങളും കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടി രൂപയാണ് സംഭാവന നല്‍കിയത്. ബോളിവുഡ് താരങ്ങളുടെ നേതൃത്വത്തില്‍ നവകേരള നിര്‍മിതിക്ക് ഫണ്ട് കണ്ടെത്തുന്നതിനായി വണ്‍ കേരള വണ്‍ കണ്‍സര്‍ട്ട് എന്ന താരനിശ നടത്താനും തീരുമാനമുണ്ട്. മലയാളിയും ഓസ്‌കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടിയാണ് നേതൃത്വം നല്‍കുന്നത്.


Keywords: Kerala, Thiruvananthapuram, News, Funds, Flood, Actress, Actress Jayabharathi donates 10 Lakhs to CMDRF


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?