ഡീസല്‍ വില വര്‍ധന; സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ സ്വകാര്യ ബസ് സമരം
തൃശൂര്‍: (www.kvartha.com 06.10.2018) ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്ത് നവംബര്‍ ഒന്നു മുതല്‍ സ്വകാര്യ ബസുകള്‍ സമരം നടത്തുമെന്ന് ബസുടമകളുടെ കോ ഓര്‍ഡിനേഷന്‍ സമിതി അറിയിച്ചു. ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കണം, മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ നിന്ന് 2.5 കിലോമീറ്റര്‍ ആയി കുറയ്ക്കണം. വാഹന നികുതിയില്‍ ഇളവ് വരുത്താന്‍ തയ്യാറല്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ബസുമടകള്‍ ആവശ്യപ്പെട്ടു, വിദ്യാര്‍ത്ഥികളുടെ കുറഞ്ഞ നിരക്ക് അഞ്ച് രൂപയാക്കണമെന്നും ആവശ്യമുണ്ട്.

Keywords: Private bus strike in state from Nov 1, Thrissur, News, Strike, Trending, diesel, Kerala.
Powered by Info News For You

Comments
Post a Comment