ഹോം നേഴ്സായി എത്തി ജോലിക്ക് നിന്ന വീട്ടില്‍ നിന്നും സ്വര്‍സ്വര്‍ണം കവര്‍ന്ന് മുങ്ങിയ പ്രതിയെ തിരുവനന്തപുരത്ത് വെച്ച് പിടികൂടി

കാഞ്ഞങ്ങാട്: (www.kasargodvartha.com 20.09.2018) കുശാല്‍നഗറിലെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ പ്രതി അറസ്റ്റില്‍. തിരുവനന്തപുരം ആറ്റിങ്ങള്‍ സ്വദേശി നാഗരാജ് (43)ആണ് പിടിയിലായത്. കുശാല്‍നഗറിലെ കരുണാകരന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്നാണ് ആറ് പവന്‍ സ്വര്‍ണം കവര്‍ന്നത്.

2018 ഏപ്രില്‍ 24 നാണ് കവര്‍ച്ച നടന്നത്. കരുണാകരന്‍ മാസ്റ്ററെ പരിചരിക്കാനായി എത്തിയതായിരുന്നു നാഗരാജ്. വീട്ടില്‍ നിന്നും സ്വര്‍ണം കവര്‍ച്ച ചെയ്ത് സമര്‍ത്ഥമായി മുങ്ങുകയായിരുന്നു. പോലീസ് തിരുവനന്തപുരത്ത് അന്വേഷിച്ചെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഹോട്ടല്‍ തൊഴിലാളിയായും ഹോംനേഴ്സ് ആയും പല സ്ഥലങ്ങളിലും ഇയാള്‍ ജോലി ചെയ്തിരുന്നു.
Kanhangad, Robbery, Gold, Accused, Arrest, Thiruvananthapuram, Kasaragod, News, Gold robbery: accused arrested.

മറ്റ് സ്ഥലങ്ങളിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ചു വരുന്നതായി ഹൊസ്ദുര്‍ഗ്ഗ് എസ്ഐ സന്തോഷ് കുമാര്‍ പറഞ്ഞു. പ്രതിയെ വെള്ളിയാഴ്ച മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Robbery, Gold, Accused, Arrest, Thiruvananthapuram, Kasaragod, News, Gold robbery: accused arrested.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?