പ്രളയാനന്തര കേരളത്തെ പുനര്‍നിര്‍മിക്കാന്‍ വിദ്യാര്‍ത്ഥിയുടെ കന്യാകുമാരി - കശ്മീര്‍ സോളോ റെയ്ഡ്

തിരുവനന്തപുരം: (www.kvartha.com 19.09.2018) എസ് എന്‍ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സ്വാതി ഷായുടെ സോളോ ബൈക്ക് റൈഡ് ബുധനാഴ്ച വൈകുന്നേരം മാനവീയം സ്ട്രീറ്റ് ലൈബ്രറി അങ്കണത്തില്‍ നിന്നു തുടങ്ങി. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയാണ് യാത്ര. പ്രളയക്കെടുതില്‍ ദുരിതമനുഭവിക്കുന്ന കേരളത്തെ പുനര്‍നിര്‍മിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (Chief Minister's Distress Relief Fund) യിലേയ്ക്ക് സംഭാവന ചെയ്യണമെന്ന സന്ദേശമുയര്‍ത്തിയാണ് സ്വാതിയുടെ യാത്ര.

മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവ് ജില്ലാ ഭരണകൂടം, ചലച്ചിത്ര അക്കാദമി എന്നിവയുടെ സഹകരണത്തോടെ ആഗസ്റ്റ് 15 മുതല്‍ തുടരുന്ന 'ഒപ്പം' മാനവീയം സ്ട്രീറ്റ് ലൈബ്രറി ഫ്‌ളഡ് റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ സപ്പോര്‍ട്ട് സെന്ററിന്റെ സജീവ നേതൃത്വമാണ് സ്വാതി ഷാ. യാത്ര പൂര്‍ത്തിയാകുന്നതോടെ കന്യാകുമാരി - കശ്മീര്‍ സോളോ റെയ്ഡില്‍ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിക്കുള്ള ലോക റിക്കാര്‍ഡിന് സ്വാതി അര്‍ഹനാകും.


കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനുള്ള സന്ദേശവുമായി മാനവീയം വീഥിയിലെ കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയെ പ്രതിനിധീകരിച്ച് റെയ്ഡ് സംഘടിപ്പിക്കുന്ന സ്വാതിക്ക് സെപ്തംബര്‍ 19 വൈകുന്നേരം ആറിന് മാനവീയം തെരുവിടം കള്‍ച്ചര്‍ കളക്റ്റീവിന്റെ ആഭിമുഖ്യത്തില്‍ മാനവീയം വീഥിയില്‍ യാത്രയയയ്പ്പ് നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Thiruvananthapuram, Flood, Rain, Trending, Student, Kashmir, Raid, Student Starts Indian Trip for re build Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?