ആധാര്‍ ആകാം, ബാങ്ക് അക്കൗണ്ടുകള്‍ക്കും മൊബൈലിനും സ്‌കൂള്‍ അഡ്മിഷനും നിര്‍ബന്ധമില്ല
(www.evisionnews.co )ബാങ്ക് അക്കൗണ്ടുകള്‍ക്കും സ്‌കൂള്‍ പ്രവേശനത്തിനും സിം എടുക്കാനും ആധാര്‍ വേണ്ടെന്ന് സുപ്രീം കോടതി . പ്രവേശന പരീക്ഷകള്‍ക്ക് ആധാര്‍ വേണ്ട. മൊബൈല്‍ നമ്പറുമായി ആധാര്‍ ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമല്ല. സ്‌കൂള്‍ പ്രവേശനത്തിനും യുജിസി പോലുള്ള മത്സരപരീക്ഷകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആധാര്‍ ആവശ്യമില്ല. ഏറെ വിവാദമായ ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തു കൊണ്ടുള്ള ഹര്‍ജ്ജികളില്‍ വിധിപറഞ്ഞ സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് അതേസമയം നിയന്ത്രണങ്ങളോടെ ആധാര്‍ ആകാമെന്നും വ്യക്തമാക്കി.
ആധാറിന്റെ വിവരങ്ങള്‍ സുരക്ഷിതമാണെന്നും സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ ആധാര്‍ നമ്പര്‍ മൂലം ആര്‍ഹരായവര്‍ക്ക് നല്‍കുന്നതില്‍ വീഴ്ചയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.എന്നാല്‍ ആധാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് പൗരാവകാശങ്ങള്‍ നിഷേധിക്കരുതെന്ന് കോടതി അസന്നിഗ്ദമായി വ്യക്തമാക്കി. മൊബൈല്‍ സിം കാര്‍ഡിനും ബാങ്ക് അക്കൌണ്ട് അടക്കമുള്ള എല്ലാ കാര്യങ്ങളിലും ആധാര്‍ നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാരിന് വിധി തിരിച്ചടിയായി.
ആധാര്‍ നിയമത്തിലെ 33(2), സെക്ഷന്‍ 57 എന്നിവ റദ്ദാക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. സെക്ഷന്‍ 57 പ്രകാരം ആധാര്‍ വിവരങ്ങള്‍ കേന്ദ്രത്തിനും കോര്‍പ്പറേറ്റിനും കൈമാറുന്നതിന് തടസ്സമില്ലായിരുന്നു. ഇത് സുപ്രീംകോടതി റദ്ദാക്കി. ദേശീയ സുരക്ഷയ്ക്ക് ആവശ്യമായ സാഹചര്യത്തില്‍ ജോയിന്റ് സെക്രട്ടറിക്ക് പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നതിന് തടസ്സമില്ലെന്നാണ് 33(2) വകുപ്പില്‍ പറഞ്ഞിരുന്നത്. ദേശീയ സുരക്ഷയുടെ പേരില്‍ ആധാര്‍ വിവരങ്ങള്‍ ദുരുപയോഗിക്കുന്നതിനുള്ള സാധ്യത പരിഗണിച്ചാണ് സുപ്രീം കോടതി റദ്ദാക്കിയത്.
കൃത്രിമം അസാധ്യം, ആധാര്‍ പ്രയോജനപ്രദമെന്ന് സുപ്രീംകോടതി വിലയിരുത്തി. ചുരുങ്ങിയ വിവരങ്ങള്‍ മാത്രമാണ് ആധാറിന് വേണ്ടി ശേഖരിക്കുന്നത്. ഒറ്റ തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണ്. ആധാര്‍ വിവരശേഖരണത്തിന് പിഴവില്ലെന്നും കോടതി നിരീക്ഷിച്ചു. 40 പേജുള്ള വിധി പ്രസ്താവത്തിലാണ് ഇക്കാര്യങ്ങള്‍ കോടതി വ്യക്തമാക്കിയത്. ജസ്റ്റീസ് എ കെ സിക്രിയാണ് വിധി പ്രസ്താവം വായിച്ചത്. ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് വേണ്ടിയാണ് സിക്രി വിധി പ്രഖ്യാപിച്ചത്. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ മൂന്നു പേര്‍ക്ക് ഒരേ നിലപാടാണ് ഉണ്ടായിരുന്നത്. പാര്‍ശ്വവത്കരിക്കപെടുന്നവരെ ശക്തിപ്പെടുത്തുന്നതിന് ആധാര്‍ സഹായകരമാകും. അഴിമതിയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് ആധാര്‍ പ്രയോജനകരമെന്നും കോടതി വിധിയില്‍ പറയുന്നു.
Powered by Info News For You

Comments
Post a Comment