മദ്യ ലഹരിയിലായിരുന്ന ബി ജെ പി നേതാവിന്റെ മകന്റെ കാര്‍ നടപ്പാതയില്‍ കിടന്നുറങ്ങുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി രണ്ട് മരണം

ജയ്പൂര്‍: (www.kvartha.com 01.09.2018) മദ്യ ലഹരിയിലായിരുന്ന ബി ജെ പി നേതാവിന്റെ മകന്റെ കാര്‍ നടപ്പാതയില്‍ കിടന്നുറങ്ങുന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറി രണ്ട് മരണം. നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന നാല് തൊഴിലാളികളുടെ മുകളിലൂടെ കാര്‍ കയറിയിറങ്ങുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഗാന്ധിനഗര്‍ റെയില്‍വെ സ്റ്റേഷന്‍ പരിധിയാലാണ് അപകടം നടന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാലുപേരെയും സാവി മാന്‍സിംഗ് ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ടുപേര്‍ മരിച്ചതായി പോലീസ് അറിയിച്ചു. കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ തൊഴിലാളികള്‍ ഞെരിഞ്ഞമരുകയായിരുന്നു. അപകടം നടന്നുവെന്ന് തിരിച്ചറിഞ്ഞ പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ ഇയാളെ കീഴടക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ ഏല്‍പിച്ചു.

BJP Leader's Son, Drunk, Runs Over Labourers In Jaipur, 2 Dead: Police, Jaipur, News, Accidental Death, hospital, Treatment, Police, Arrested, BJP, Politics, Crime, Criminal Case, National

കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അശ്രദ്ധമായി വാഹനമോടിച്ച് മരണം വരുത്തിയതിനാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

കരൗലി ജില്ലാ ബി ജെ പി കിസാന്‍ മോര്‍ച്ച പ്രസിഡന്റ് ഭദ്രി നരേന്‍ മീണയുടെ മകനായ ഭരത് ഭൂഷണ്‍ മീണ(35) യാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. വൈദ്യ പരിശോധനയില്‍ ഇയാളുടെ ശരീരത്തില്‍ ഒമ്പത് മടങ്ങില്‍ അധികം മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായും പോലീസ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: BJP Leader's Son, Drunk, Runs Over Labourers In Jaipur, 2 Dead: Police, Jaipur, News, Accidental Death, hospital, Treatment, Police, Arrested, BJP, Politics, Crime, Criminal Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?