പത്തനാപുരത്ത് കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും രക്തക്കറകളും മുടി മുറിച്ചതിന്റെ ഭാഗങ്ങളും, വലിച്ചിഴച്ച പാടുകളും

കൊല്ലം: (www.kvartha.com 09.09.2018) പത്തനാപുരത്ത് കന്യാസ്ത്രീ മഠത്തിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍. പത്തനാപുരം മൗണ്ട് താബോര്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ സൂസന്‍ മാത്യുവിന്റെ (54) മൃതദേഹമാണു കോണ്‍വെന്റ് വളപ്പിലെ കിണറ്റില്‍ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്.

പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികയാണ് സിസ്റ്റര്‍ സൂസന്‍. കഴിഞ്ഞ 12 വര്‍ഷമായി ഈ സ്‌കൂളില്‍ ജോലി ചെയ്തുവരികയായിരുന്നു . സൂസന്‍ മാത്യു താമസിക്കുന്ന മുറിയിലും കിണറ്റിലേക്കുള്ള വഴിയിലും രക്തക്കറകളും മുടി മുറിച്ചതിന്റെ ചില ഭാഗങ്ങളും വലിച്ചിഴച്ച പാടുകളും സ്ഥലത്തെത്തിയ പോലീസ് സംഘത്തിന്റെ പരിശോധനയില്‍ കണ്ടെത്തി.

 Nun’s body found floating in a well at Kerala convent, blood stains seen nearby, Kollam, Local-News, News, Trending, Religion, Murder, Dead Body, Well, Police, Probe, Kerala

കിണറ്റില്‍നിന്ന് 50 മീറ്റര്‍ അകലെയുള്ള കന്യാസ്ത്രീയുടെ മുറിയില്‍നിന്നു കിണറിന്റെ ഭാഗംവരെ നിലത്തു രക്തപ്പാടുകള്‍ കാണുന്നതു മൃതദേഹം വലിച്ചുകൊണ്ടുപോയതാണെന്ന സൂചന നല്‍കുന്നു. കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സിസ്റ്റര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണു കോണ്‍വെന്റ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ശനിയാഴ്ച രാത്രി ഒമ്പത് മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് കരുതുന്നു. കിണറിന് സമീപത്ത് രക്തക്കറ കണ്ടെത്തിയത് ദുരൂഹതയേറ്റിയിട്ടുണ്ട്. മഠത്തിലെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. കിണറ്റിന് സമീപത്ത് രക്തക്കറ കണ്ടതും ഒരാളെ വലിച്ചിഴിച്ച പാടുകളും കണ്ടെത്തിയതാണ് സംശയത്തിനിടയാക്കിയത്.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ സൂസന്റെ മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ വിവരം പത്തനാപുരം പോലീസിനെ അറിയിച്ചു. പോലീസും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലം പരിശോധിച്ചു. ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nun’s body found floating in a well at Kerala convent, blood stains seen nearby, Kollam, Local-News, News, Trending, Religion, Murder, Dead Body, Well, Police, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?