ഗുരുവായൂരില്‍ ആകസ്മിക മരണങ്ങള്‍ ഉണ്ടായേക്കാമെന്ന് അഷ്ടമംഗലപ്രശ്‌നം
ഗുരുവായൂര്‍: (www.kvartha.com 28.09.2018) ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടമംഗലപ്രശ്‌നം രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഗുരുവായൂരില്‍ ആകസ്മിക മരണങ്ങള്‍ ഉണ്ടാകാനുള്ള സൂചന തെളിഞ്ഞു. അഗ്‌നി, പൊട്ടിത്തെറി, ലഹള തുടങ്ങിയവകൊണ്ടുള്ള മരണങ്ങള്‍ ഉണ്ടാകാനുള്ള സൂചനയുള്ളതായാണ് പ്രശ്‌നചിന്തയില്‍ തെളിഞ്ഞത്. വരുന്ന 32 ദിവസത്തെ കാലഘട്ടം ദോഷങ്ങള്‍ കൂടുതലുള്ളതായി കാണുന്നുണ്ട്.
ഇതിന് ഉടന്‍തന്നെ പരിഹാരക്രിയ ചെയ്യണം. ഗുരുവായൂര്‍ മഹാമൃത്യുഞ്ജയഹോമവും മമ്മിയൂര്‍ മഹാരുദ്രവും ഉടന്‍ ചെയ്യണമെന്ന് പ്രധാന ദൈവജ്ഞന്‍ കൈമുക്ക് രാമന്‍ അക്കിത്തിരിപ്പാട് പറഞ്ഞു. പൂജാരി മാരായി വരുന്ന ചിലര്‍ക്ക് മനസ്താപം ഉണ്ടാകുന്ന പ്രവര്‍ത്തികള്‍ ഉണ്ടാകുന്നുണ്ട്. ക്ഷേത്രത്തിലെ കീഴ് ശാന്തിക്കാര്‍ ഏറെ ശുദ്ധിയോടെ വേണം ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ . പാരമ്പര്യം കൈവിടരുത് . ശിഖ (കുടുമ ) വെക്കണം.
ദര്‍ശനത്തിന് എത്തുന്ന അമ്മമാര്‍ക്ക് മനക്ലേശം ഉണ്ടാകുന്നുണ്ടെന്നും പ്രശ്‌നചിന്തയില്‍ കണ്ടു. ഗുരുവായൂരപ്പ ദാസഭൃത്യന്‍മാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും ദൈവജ്ഞര്‍ പറഞ്ഞു. കൂടുതലായി പ്രശ്‌നചിന്ത നടന്നുവരികയാണ്. അഷ്ടമംഗല പ്രശ്‌നം 30 ന് സമാപിക്കും. ദേവസ്വം ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, കെ കെ രാമചന്ദ്രന്‍ , ഉഴമലയ്ക്കല്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Guruvayoor Ashtamangala Deva Prasnam, Guruvayoor Temple, News, Religion, Trending, Kerala.

Powered by Info News For You

Comments
Post a Comment