ഐഎസ്ആര്‍ഒ ചാരക്കേസ്: സുപ്രീം കോടതി വിധി പഠിച്ച് ആവശ്യമായ നടപടി സ്വീകരിക്കും; മന്ത്രി ഇപി ജയരാജന്‍

തിരുവനന്തപുരം:(www.kasargodvartha.com 14/09/2018) ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീം കോടതിയുടെ വിധി പഠിച്ച് സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍.

കേസിലെ ഗൂഡാലോചന അന്വേഷിക്കാനുള്ള സുപ്രീം കോടതി വിധിയെയും സ്വാഗതം ചെയ്യുന്നും. സര്‍ക്കാര്‍ നമ്പി നാരായണനെതിരായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.

News, Thiruvananthapuram, Kerala, Top-Headlines, Court, E P Jayarajan reacted on ISRO case

യഥാര്‍ത്തത്തില്‍ കേസില്‍ കോടതി വിധിച്ച നഷ്ടപരിഹാരം നമ്പിനാരായണന് നല്‍കേണ്ടത് കെപിസിസിയും കെപിസിസി അധ്യക്ഷനുമാണെന്നും ഇപി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. കരുണാകരനെ പുറത്താക്കാന്‍ അവര്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്ന് വന്ന കേസാണിതെന്ന് കോണ്‍ഗ്രസുകാര്‍ തന്നെ പറഞ്ഞിട്ടുണ്ട്.


സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ത്വരിത വേഗത്തിലാണ് നടക്കുന്നത്. പ്രളയ ബാധിത മേഖലയിലെ 99 ശതമാനം വീടുകളും വൃത്തിയാക്കി കഴിഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ 1236 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു. എല്ലാ ജില്ലകളിലും മന്ത്രിമാരുടെ നേതൃത്വത്തില്‍ ദുരിതാശ്വാസ ഫണ്ട് ശേഖരണ പരിപാടികള്‍ നടക്കുന്നുണ്ട് നല്ല പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ഉണ്ടാവുന്നത്.

ദുരന്ത നിവാരണ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നു തദ്ദേശ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ ഈ പ്രവര്‍ത്തനം നടത്തുന്നുണ്ട്. 40000 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാനത്താകെ ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് ലഭിക്കുന്ന ദുരിതാശ്വാസ തുകയ്ക്ക് ആവശ്യമായ നിവേദനം കേന്ദ്രത്തിന് നല്‍കിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി ആരോഗ്യവാനായിത്തന്നെ സംസ്ഥാനത്തെ ഭരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രിയുടെ അഭാവത്തിലും ഭരണ കാര്യങ്ങളിലോ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലോ തീരുമാനങ്ങളെടുക്കാന്‍ കാലതാമസമുണ്ടായിട്ടില്ലെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Top-Headlines, Court, E P Jayarajan reacted on ISRO case


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?