അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവന് ഭീഷണി; എന്‍ സി പി നേതാവിനെതിരെ പരാതിയുമായി യുവാവും യുവതിയും പോലീസ് സ്‌റ്റേഷനില്‍

പാലക്കാട്: (www.kvartha.com 09.09.2018) അന്യമതസ്ഥനെ വിവാഹം കഴിച്ചതിന്റെ പേരില്‍ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി എന്‍ സി പി നേതാവിനെതിരെ പരാതിയുമായി യുവാവും യുവതിയും പോലീസ് സ്‌റ്റേഷനില്‍. പാലക്കാട് സ്വദേശികളായ അഭിഷേകിനും ഷര്‍ഫീനയ്ക്കുമാണ് വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നത്. പ്രണയത്തിലായിരുന്ന ഇരുമതങ്ങളില്‍ പെട്ട യുവതിയും യുവാവും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.

Inter-faith couple allege death threats, Palakkad, News, Life Threat, Facebook, Religion, Complaint, Coupels, Complaint, NCP, Leader, Accused, Kerala, Video

എന്നാല്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവും എന്‍.സി.പി പാലക്കാട് ജില്ലാ സെക്രട്ടറിയുമായ ബഷീറിനെതിരെയാണ് ഇരുവരുടെയും ആരോപണം. പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി എന്നാണ് പോലീസില്‍ കേസ് കൊടുത്തിരിക്കുന്നതെന്നും, എവിടെയെങ്കിലും വച്ചു കണ്ടാല്‍ തീര്‍ത്തുകളയുമെന്നാണ് നേതാവിന്റെ ഭീഷണിയെന്നും ഫേസ്ബുക്ക് വീഡിയോയില്‍ യുവതിയും യുവാവും വ്യക്തമാക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Inter-faith couple allege death threats, Palakkad, News, Life Threat, Facebook, Religion, Complaint, Coupels, Complaint, NCP, Leader, Accused, Kerala, Video.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?