പ്രളയദുരന്ത ബാധിതരോട് പക്ഷം ചേര്‍ന്ന് വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് കാര്‍ ലേലം ചെയ്യുന്നു
തിരുവനന്തപുരം: (www.kvartha.com 03.09.2018) പ്രളയ ദുരിതബാധിതരോട് പക്ഷം ചേരുന്നതിനും അവര്‍ക്ക് സംഭവിച്ചിരിക്കുന്ന നഷ്ടങ്ങളില്‍ പങ്കു ചേരുന്നതിനും വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിന്റെ ഒന്നരവര്‍ഷം മാത്രം പഴക്കമുള്ള ഇന്നോവ ക്രിസ്റ്റ കാര്‍ ലേലം ചെയ്യുന്നു. ഇനി അദ്ദേഹം ആര്‍ച്ച് ബിഷപ്പ് ഹൗസിലെ ചെറിയ മാരുതി കാറില്‍ ആയിരിക്കും യാത്ര ചെയ്യുക എന്നും അറിയിച്ചു.
അതിരൂപതയില്‍ ആഘോഷങ്ങളും ജൂബിലികളും എല്ലാം ചെലവ് ചുരുക്കി നടത്തണമെന്നും മിച്ചം വയ്ക്കാവുന്ന തുക പുനരധിവാസ പദ്ധതികള്‍ക്കായി വകയിരുത്തണം എന്നും കഴിഞ്ഞദിവസം പള്ളികളില്‍ ആര്‍ച്ച് ബിഷപ്പ് തന്നെ പുറത്തിറക്കിയ ഇടയലേഖനം വായിച്ചിരുന്നു.
ഇന്നോവ കാര്‍ ലേലം ചെയ്തു അതില്‍ നിന്ന് കിട്ടുന്ന തുക ദുരിതബാധിതരുടെ ഭവനനിര്‍മ്മാണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും. ഒഎല്‍എക്‌സ് ആപ്ലിക്കേഷനില്‍ കാറിന്റെ വിശദ വിവരങ്ങള്‍ ലഭ്യമാണ്. നേരിട്ട് വന്ന് വില പറയുന്നതിനും കാര്‍ എറണാകുളം മറൈന്‍ ഡ്രൈവിന് സമീപമുള്ള വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഹൗസില്‍ തിങ്കളാഴ്ച മുതല്‍ രാവിലെ 10 മണി തൊട്ട് വൈകീട്ട് അഞ്ച് മണി വരെയുള്ള സമയങ്ങളില്‍ ലഭ്യമായിരിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Archbishop Joseph (Joy) Kalathiparambil, Kerala, News, Flood, Innova Crysta

Powered by Info News For You

Comments
Post a Comment