ദേശീയ ദിനം പ്രമാണിച്ച് വമ്പന്‍ ഓഫറുകളുമായി സൗദിയില്‍ നിരവധി കമ്പനികള്‍; കബളിപ്പിച്ചാല്‍ ശിക്ഷ ഉറപ്പ്
റിയാദ്: (www.kvartha.com 22.09.2018) ദേശീയ ദിനം പ്രമാണിച്ച് സൗദി അറേബ്യയില്‍ വമ്പന്‍ ഓഫറുകളുമായി നിരവധി കമ്പനികള്‍ രംഗത്ത്. വിലക്കിഴിവും സമ്മാനങ്ങളും ഓഫറിന്റെ ഭാഗമായുണ്ട്. ദേശീയ ദിനം പ്രമാണിച്ച് സെപ്തംബര്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിക്കാം. സപ്തംബര്‍ 23ന് സൗദിയില്‍ 88-ാം ദേശീയദിനമായി ആചരിക്കുകയാണ്.
അതേസമയം, കബളിപ്പിക്കുന്ന തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാല്‍ ശിക്ഷ ഉറപ്പാണ്. പത്ത് ലക്ഷം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് വാണിജ്യ നിക്ഷേപ മന്ത്രാലയം നല്‍കിക്കഴിഞ്ഞു. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടി മാത്രമേ ഓഫറുകള്‍ പ്രഖ്യാപിക്കാവൂ. വിപണിയിലെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്.
ഇതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഓണ്‍ലൈന്‍ വഴി ലൈസന്‍സ് അനുവദിക്കുന്നുണ്ട്. സൗദിയിലെ കമ്പനികളും വ്യാപാര സ്ഥാപനങ്ങളും പ്രഖ്യാപിക്കുന്ന മുഴുവന്‍ ഓഫറുകളും അറിയാന്‍ വാണിജ്യ, നിക്ഷേപ മന്ത്രാലയം ആപ്ലിക്കേഷന്‍ തുടങ്ങിയിട്ടുണ്ട്.
അതേസമയം, കബളിപ്പിക്കുന്ന തരത്തില്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാല്‍ ശിക്ഷ ഉറപ്പാണ്. പത്ത് ലക്ഷം വരെ പിഴ ഈടാക്കുമെന്ന മുന്നറിയിപ്പ് വാണിജ്യ നിക്ഷേപ മന്ത്രാലയം നല്‍കിക്കഴിഞ്ഞു. നിയമ ലംഘകര്‍ക്ക് മൂന്നു വര്‍ഷം തടവും ലഭിക്കും. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് നേടി മാത്രമേ ഓഫറുകള്‍ പ്രഖ്യാപിക്കാവൂ. വിപണിയിലെ വിശ്വാസ്യത നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: UAE starts celebrations for Saudi National Day, Riyadh, News, Business, Saudi Arabia, Investment, Application, Warning, Gulf, World.
Keywords: UAE starts celebrations for Saudi National Day, Riyadh, News, Business, Saudi Arabia, Investment, Application, Warning, Gulf, World.
Powered by Info News For You

Comments
Post a Comment