ഗതിമാറി ഒഴുകുന്ന പമ്പയെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ചെളി നീക്കുന്നതിനിടെ പ്രളയത്തില്‍ ഒലിച്ചുപോയെന്ന് കരുതിയ ശബരിമല ത്രിവേണി പാലം കണ്ടെത്തി
പത്തനംതിട്ട: (www.kvartha.com 02.09.2018) പ്രളയത്തില്‍ ഒലിച്ചുപോയെന്ന് കരുതി ശബരിമല പമ്പാ ത്രിവേണി പാലം കണ്ടെത്തി. ദിശതെറ്റി ഒഴുകുന്ന പമ്പയെ പഴയസ്ഥാനത്ത് തിരിച്ചെത്തിക്കാന്‍ മണ്ണുനീക്കം ചെയ്യുന്നതിനിടെയാണ് പാലം കണ്ടെത്തിയത്. വെള്ളപ്പൊക്കത്തില്‍ ഒഴുകിയെത്തിയ കല്ലും മണ്ണും നിറഞ്ഞ് പാലം മൂടിപ്പോയതായിരുന്നു. ജെ സി ബി ഉപയോഗിച്ച് കല്ലും മണ്ണും നീക്കംചെയ്ത് പുഴയെ പൂര്‍വ്വസ്ഥിതിയില്ലാക്കുന്നതിനിടെ പാലത്തിന്റെ കൈവരി കണ്ടെത്തുകയായിരുന്നു.
മണല്‍പ്പരപ്പില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തു പമ്പയുടെ പുതിയ നീര്‍ച്ചാല്‍ പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടതക്കുന്നത്. അടുത്ത മാസപൂജയ്ക്ക് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് മുന്നില്‍ക്കണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Trending, Pathanamthitta, Pampa, River, Shabarimala, Flood, Rain, Bridge, Bridge found while cleaning river.
മണല്‍പ്പരപ്പില്‍ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്തു പമ്പയുടെ പുതിയ നീര്‍ച്ചാല്‍ പുനഃക്രമീകരിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടതക്കുന്നത്. അടുത്ത മാസപൂജയ്ക്ക് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത് മുന്നില്‍ക്കണ്ടാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം.
Keywords: Kerala, News, Trending, Pathanamthitta, Pampa, River, Shabarimala, Flood, Rain, Bridge, Bridge found while cleaning river.
Powered by Info News For You

Comments
Post a Comment