പത്തനംതിട്ട ആര്‍.ടി. ഓഫീസിലെ കുടുംബശ്രീ സേവാകേന്ദ്രത്തിനെതിരെ ഏജന്റുമാരുടെയും ജീവനക്കാരുടെയും പകപോക്കല്‍
പത്തനംതിട്ട: (www.kvartha.com 05.09.2018) പത്തനംതിട്ട ആര്‍.ടി. ആഫീസിലെ കുടുംബശ്രീ സേവാകേന്ദ്രത്തിനെതിരെ ഏജന്റുമാരുടെയും ജീവനക്കാരുടെയും പകപോക്കല്‍. കൗണ്ടറിന്റെ വാതില്‍ ആര്‍.ടി ആഫീസ് ജീവനക്കാരി താഴിട്ട് അടച്ചുപൂട്ടി. ഭക്ഷണവും വെള്ളവും കിട്ടാതെ സേവാകേന്ദ്രത്തിലെ രണ്ട് വനിത ജീവനക്കാര്‍ രണ്ടര മണിക്കൂറോളം കൗണ്ടറിനുള്ളില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ പോലീസ് മൊഴിയെടുത്തു. നിരവധി ഓഫീസ് ജീവനക്കാര്‍ തൊട്ടടുത്തിരുന്ന് ഇത് കണ്ടിട്ടും അനങ്ങിയില്ല. കുടുംബശ്രീസേവാകേന്ദ്രത്തിലേക്ക് ആരും പ്രവേശിക്കാതിരിക്കാനായാണ് ആര്‍.ടി.ആഫീസിലെ ഒരു പ്യൂണ്‍ ഉച്ചക്ക് ഒരു മണിക്ക് താഴിട്ട് പൂട്ടിയത്.
വിവരം അറിഞ്ഞ് ജില്ലാ കുടുംബശ്രീ ഓഫീസില്‍ നിന്നു ജീവനക്കാര്‍ എത്തിയാണ് മൂന്നു മണിയോടെ താഴ് തുറപ്പിച്ച് ഇവരെ പുറത്തിറക്കിയത്. ആര്‍.ടി ഓഫീസിനുള്ളില്‍ തന്നെയാണ് സേവാകേന്ദ്രവും പ്രവര്‍ത്തിക്കുന്നത്. ലൈസന്‍സ് പുതുക്കല്‍, ലേണേഴ്സ് ലൈസന്‍സ്, രജിസ്ട്രേഷന്‍ പുതുക്കല്‍, ആര്‍ സി ബുക്ക്, പുതിയ ബാഡ്ജ് തുടങ്ങി വാഹനസംബന്ധമായ എല്ലാ ജോലികളും കുറഞ്ഞ ചെലവില്‍ ചെയ്തുകൊടുക്കുന്നതിനായി മൂന്നു വര്‍ഷം മുമ്പാണ് സേവാകേന്ദ്രം തുറന്നത്. കോ ഓര്‍ഡിനേറ്റര്‍ പ്രസന്നകുമാരിയും വര്‍ക്കര്‍ സുമിത്രയുമാണ് ഇവിടെ ജോലി ചെയ്യുന്നത്.
ഇവര്‍ കലക്ടര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി. പ്രവര്‍ത്തനം ആരംഭിച്ച നാള്‍ മുതല്‍ ഏജന്റുമാരുടെയും ആര്‍.ടി ഓഫീസ് ജീവനക്കാരുടെയും പല വിധ എതിര്‍പ്പുകള്‍ ഉണ്ട്. ജില്ലാകുടുംബശ്രീ മിഷന്‍ ആര്‍.ടി.ഒ അധികൃതരുടെ അനുമതിയോടെ അവര്‍ നിശ്ചയിച്ച സ്ഥലത്തായാണ് ഇത് ആംഭിച്ചത്. അവര്‍ കണ്ടെത്തിയ സ്ഥലത്താണ് കൗണ്ടര്‍ പ്രവര്‍ത്തനം തുടങ്ങിയതും. മിനിമംചാര്‍ജ് 30 രുപ മാത്രമാണ് വാങ്ങുന്നത്.
എന്നാല്‍ ഏജന്റുമാര്‍ വലിയ തുക വാങ്ങുകയാണ്. ലൈസന്‍സ് പുതുക്കാന്‍ ഏജന്റുമാര്‍ 2,100 രൂപ വരെ വാങ്ങാറുണ്ട്. എന്നാല്‍ സേവാകേന്ദ്രത്തില്‍ 450 രൂപയാണ് വാങ്ങുന്നത്. ഉദ്യോഗസ്ഥരും ഏജന്റുമാരുടെ അഴിമതിക്കു കൂട്ടു നില്‍ക്കുകയാണ്. ഏജന്റുമാര്‍ വാങ്ങുന്ന തുകയില്‍ ഒരു വിഹിതം ഉദ്യോഗസ്ഥര്‍ക്കുമാണ്. നാല് മുതല്‍ 13 വരെയുള്ള ആര്‍.ടി ഓഫീസിലെ കാഷ് കൗണ്ടറുകള്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതിന്ശേഷം വരുന്നവര്‍ കുടുംബശ്രീ കൗണ്ടറിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ കുടുംബശ്രീ കൗണ്ടര്‍ അടച്ചാല്‍ ഏജന്റുമാര്‍ക്ക് അവര്‍ക്ക് തോന്നിയപോലെ ഇവിടെ അഴിമതി കാണിക്കാനും കഴിയും.
നിരവധി ഏജന്റുമാരാണ് ഓഫീസ് ഇടനാഴിയില്‍ ചുറ്റികറങ്ങുന്നത്. മുമ്പ് പലപ്പോഴും കുടുംബശ്രീ കൗണ്ടറിന് നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പറയുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Local-News, Pathanamthitta, Office, Agents attack against Pathanamthitta RT office Kudumbasree Seva Kendra
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment