കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാകാത്തത് എന്ത് കൊണ്ടെന്ന് ഹൈക്കോടതി

കൊച്ചി: (www.kvartha.com 10/09/2018) കന്യാസ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം പൂര്‍ത്തിയാകാത്തത് എന്തുകൊണ്ടാണെന്നും നിയമം എല്ലാത്തിനും മീതെയാണ് നില്‍ക്കുന്നതെന്ന് ഓര്‍മ വെണമെന്നും കോടതി വ്യക്തമാക്കി. ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നുവെന്ന് വാദിഭാഗം കോടതിയെ അറിയിച്ചപ്പോഴായിരുന്നു കോടതിയുടെ ഈ പരാമര്‍ശം. പരാതിക്കാരിയായ കന്യാസ്ത്രീക്ക് വധഭീഷണി ലഭിച്ചിട്ടും സുരക്ഷ നല്‍കാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും വാദിഭാഗം കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് പരാതിക്കാരിക്ക് പോലീസ് സുരക്ഷ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

News, Kochi, Kerala, Molestation, Case, Court, Police, HC against police on Nuns molestation case


ഇരയായ കന്യാസ്ത്രീയുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Molestation, Case, Court, Police, HC against police on Nuns molestation case 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?