കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരം
രാജപുരം: (www.kasargodvartha.com 29.09.2018) കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പൂടംകല്ല് കൊല്ലരംകോടിലെ സുജിത്തിനാണ് (19) പരിക്കേറ്റത്. സുജിത്തിനെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒടയംചാല്‍ ആലടുക്കത്തു വെച്ചാണ് അപകടമുണ്ടായത്. ഒടയംചാലില്‍ നിന്നും രാജപുരത്തേക്ക് വരികയായിരുന്ന സുജിത്ത് ഓടിച്ച ബൈക്കില്‍ രാജപുരത്തു നിന്നും ഒടയംചാല്‍ ഭാഗത്തേക്കു പോകുയായിരുന്ന പൂടംകല്ല് സ്വദേശി രഘു ഓടിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Rajapuram, Accident, Car, Bike, Injured, Hospital, Youth injured in Bike accident.
ഒടയംചാല്‍ ആലടുക്കത്തു വെച്ചാണ് അപകടമുണ്ടായത്. ഒടയംചാലില്‍ നിന്നും രാജപുരത്തേക്ക് വരികയായിരുന്ന സുജിത്ത് ഓടിച്ച ബൈക്കില്‍ രാജപുരത്തു നിന്നും ഒടയംചാല്‍ ഭാഗത്തേക്കു പോകുയായിരുന്ന പൂടംകല്ല് സ്വദേശി രഘു ഓടിച്ചിരുന്ന കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ ഓടിക്കൂടിയവരാണ് ആശുപത്രിയിലെത്തിച്ചത്.
Keywords: Kasaragod, Kerala, News, Rajapuram, Accident, Car, Bike, Injured, Hospital, Youth injured in Bike accident.
Powered by Info News For You

Comments
Post a Comment