വെള്ളാപ്പള്ളി നടേശന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു; ചിട്ടിക്കമ്പനിക്കാരും നല്ലതുക നല്‍കും, ഹൗസ്ബോട്ട് ഉടമകളില്‍ നിന്നും സംഭാവന പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി സുധാകരന്‍

ആലപ്പുഴ: (www.kvartha.com 13.09.2018) എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരുകോടി രൂപ വാഗ്ദാനം ചെയ്തതായും തുക കായംകുളത്ത് കൈമാറുമെന്നും പൊതുമരാമത്തു മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ചിട്ടി സ്ഥാപന ഉടമകളും സന്മനസ്സോടെ സഹായിക്കാന്‍ തയ്യാറാകുന്നുണ്ട്. ദുരന്തത്തില്‍ കാര്യമായി സഹായിച്ചിട്ടില്ലാത്ത ഹൗസ്ബോട്ട് ഉടമകളില്‍ നിന്നും കാര്യമായ സംഭാവനയാണ് പ്രതീക്ഷിക്കുന്നത്.

ജില്ലയില്‍ വീടുകള്‍ക്ക് ഉണ്ടായ വന്‍ നാശനഷ്ടം ഒഴിവാക്കിയാല്‍ മറ്റെല്ലാ വകുപ്പുകള്‍ക്കും കൂടി 3690 കോടി 49 ലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. 4619 വീടുകള്‍ ജില്ലയില്‍ പൂര്‍ണ്ണമായി തകര്‍ന്നു . 20911 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. പ്രളയക്കെടുതിക്ക് ആശ്വാസമേകാന്‍ ജില്ലയിലെ ആരാധനാലയങ്ങള്‍ മറ്റൊരിക്കലും ഇല്ലാത്ത വിധം മുന്നോട്ടുവരുന്നതായി മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. എല്ലാ വിശ്വാസികളുടെയും ആരാധനാലയങ്ങള്‍ ഇതില്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്.

കുട്ടനാട്ടിലെ 118ല്‍ 117 റേഷന്‍കടകളും വെള്ളത്തിലായി. ആയിരത്തിലേറെ എണ്ണം സംസ്ഥാനത്ത് നാശം നേരിട്ടു. ഇതൊക്കെയാണെങ്കിലും കേരളത്തിലങ്ങോളമിങ്ങോളം തുറന്ന ക്യാമ്പുകളില്‍ പരാതികളില്ലാതെ ഭക്ഷണം എത്തിക്കാന്‍ ഭക്ഷ്യവകുപ്പിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Trending, Flood, Vellappally Natesan will Give 1 Crore for CM's relief fund
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?