ബോളെറിയുന്നോ അതോ നിന്നെ മാറ്റണോ? അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കുല്‍ദീപ് യാദവിനെ മര്യാദ പഠിപ്പിച്ച് ധോണി

മുംബൈ: (www.kvartha.com 26.09.2018) ബോളെറിയുന്നോ അതോ നിന്നെ മാറ്റണോ? അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കുല്‍ദീപ് യാദവിനെ മര്യാദ പഠിപ്പിക്കുന്ന ധോണിയുടെ വാക്കുകള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

ക്യാപ്റ്റന്‍ സിയില്‍ നിന്ന് പിന്മാറിയതിന് ശേഷം കഴിഞ്ഞ ദിവസം നടന്ന ഏഷ്യാ കപ്പിലൂടെയാണ് ക്യാപ്റ്റന്‍ കൂള്‍ ധോണി വീണ്ടും ആ കുപ്പായമണിഞ്ഞത്. നായകന്‍ രോഹിത് ശര്‍മയ്ക്കും ഉപനായകന്‍ ശിഖര്‍ ധവാനും വിശ്രമം അനുവദിച്ചതോടെയാണ് ധോണിക്ക് ആ കുപ്പായം വീണ്ടും അണിയേണ്ടതായി വന്നത്. ക്യാപ്റ്റന്റെ ഇരുന്നൂറാമത് മത്സരം കൂടിയായിരുന്നു അത്.

Asia Cup: MS Dhoni Gives Epic Reply As Kuldeep Yadav Asks For Fielding Change , Mumbai, News, Cricket, Dhoni, Sports, National

എന്നാല്‍ മത്സരത്തിനിടെ ക്യാപ്റ്റന്‍ കൂളിന് സഹതാരം കുല്‍ദീപ് യാദവിനെ ചെറുതായൊന്ന് മര്യാദ പഠിപ്പിക്കേണ്ടി വന്നു. ബോളിംഗിനു മുന്‍പായി ഫീല്‍ഡ് ചെയ്ഞ്ച് ആവശ്യപ്പെട്ട് കുല്‍ദീപ് കൈ കാണിച്ചതാണ് ധോണിയെ ചൊടിപ്പിച്ചത്. കുല്‍ദീപിന്റെ ആവശ്യം നിരാകരിച്ച ധോണി 'നീ ബോളെറിയുന്നോ അല്ലെങ്കില്‍ ബോളറെ മാറ്റും' എന്ന് പറയുകയായിരുന്നു. എന്നാല്‍ ധോണിയുടെ ഈ കമന്റ് സ്റ്റംപ് മൈക്ക് പിടിച്ചെടുക്കുകയായിരുന്നു.

ഇന്ത്യയ്‌ക്കെതിരെ 252 റണ്‍സിന്റെ വിജയലക്ഷ്യമാണ് അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയത്. എന്നാല്‍ മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Asia Cup: MS Dhoni Gives Epic Reply As Kuldeep Yadav Asks For Fielding Change , Mumbai, News, Cricket, Dhoni, Sports, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?