മുത്തലാഖിനെതിരെ കോടതി കയറിയ ഇഷ്റത്ത് ബഹുഭാര്യത്വത്തിനെതിരെ സുപ്രീംകോടതിയിലേക്ക്


ന്യൂഡല്‍ഹി (www.evisionnnews.co): മുത്തലാഖിനെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച പരാതിക്കാരില്‍ ഒരാളായ ഇസ്രത് ജഹാന്‍ ബഹുഭാര്യത്വത്തെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യാന്‍ തയാറെടുക്കുന്നു. മുസ്ലിം പുരുഷന്മാര്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്ന ബഹുഭാര്യത്വം എന്ന ആചാരത്തെ നിയമം മൂലം നേരിടാനും വിവാഹ മോചനം ചെയ്യപ്പെട്ടാല്‍ ഭര്‍ത്താവിന്റെ സ്വത്തുക്കളില്‍ പാതി നഷ്ടപരിഹാരമായി കിട്ടാനുമുള്ള സാധ്യതകള്‍ തേടിയാണ് ഇസ്രത് ജഹാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.

'മുത്തലാഖുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയെ പലപ്പോഴും സൗകര്യപൂര്‍വം ആളുകള്‍ അവഗണിക്കുകയാണ്. മുത്തലാഖിനെ ശിക്ഷാര്‍ഹമാക്കിയ ഓര്‍ഡിനന്‍സിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഇനി എന്നേപോലുള്ള ആളുകള്‍ക്ക് ചിലപ്പോള്‍ നീതി ലഭിച്ചേക്കും' കൊല്‍ക്കത്തയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇഷ്റത്ത് ജഹാന്‍ പറഞ്ഞു.

മുത്തലാഖ് നിര്‍ത്തലാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. പോരാട്ടം ഇവിടെ അവസാനിക്കുകയല്ല. അടുത്തതായി ഞാന്‍ ആലോചിക്കുന്നത് ബഹുഭാര്യത്വത്തിനെതിരെ കോടതിയെ സമീപിക്കാനാണ്. ഒരു സ്ത്രീയെ വിവാഹം മോചനം ചെയ്ത ശേഷം, പുരുഷന്മാര്‍ മറ്റ് വിവാഹം കഴിക്കും. സ്ത്രീകള്‍ പണവും പിന്തുണയുമില്ലാതെ ഒറ്റയ്ക്കാകും. വിവാഹ മോചിതരാകുന്ന മുസ്ലീം സ്ത്രീകള്‍ക്കായും പോരാടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിവാഹ മോചനത്തിന് മുന്‍പായി ഭര്‍ത്താവിന്റെ പാതി സ്വത്തുക്കള്‍ അവര്‍ക്ക് ലഭിക്കാനുള്ള നിയമനിര്‍മ്മാണം നടക്കണം. ഞാനിപ്പോള്‍ ജീവിക്കുന്ന അവസ്ഥ നിങ്ങള്‍ നോക്കു' ഇഷ്റത്ത് പറഞ്ഞു. മുത്തലാഖിനെതിരെ സുപ്രീംകോടതിയെ സമീപിച്ച അഞ്ച് സ്ത്രീകളില്‍ ഒരാളായിരുന്നു ഇഷ്റതക്ത് ജഹാന്‍. 2014ല്‍ ഇഷ്റത്തിന്റെ ഭര്‍ത്താവ് ദുബായിയില്‍ നിന്ന് ഫോണിലൂടെയാണ് മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പ്പെടുത്തിയത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?