യു എ ഇയില്‍ തൊഴിലന്വേഷിക്കുകയാണോ? എങ്കിലിതാണ്‌ നിങ്ങള്‍ക്ക്‌ മികച്ച അവസരം

ദുബൈ: (www.kvartha.com 11.09.2018) യു എ ഇയില്‍ വിസ നിയമങ്ങള്‍ പരിഷ്‌കരിച്ചതോടെ തൊഴിലന്വേഷകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ്‌ ഉണ്ടായിക്കൊണ്ടിരിക്കുന്നത്‌. ഈയടുത്ത്‌ നടപ്പാക്കി തുടങ്ങിയ ആറു മാസത്തെ താല്‍ക്കാലിക വിസയ്‌ക്ക്‌ ഇതിനോടകം തന്നെ നിരവധി പേരാണ്‌ അപേക്ഷിച്ചത്‌.

ഇത്തരത്തില്‍ തൊഴില്‍ തേടുന്നവര്‍ക്ക്‌ മികച്ച അവസരമാണ്‌ ഇന്ത്യന്‍ എംബസി ഒരുക്കുന്നത്‌. ജോലി തേടുന്ന ഇന്ത്യക്കാര്‍ക്ക്‌ ജോബ്‌ ഫെയര്‍ ഒരുക്കുകയാണ്‌ എംബസി. സെപ്‌റ്റംബര്‍ 16ന്‌ രാവിലെ ഒമ്പത്‌ മണി മുതല്‍ ഉച്ചയ്‌ക്ക്‌ രണ്ട്‌ വരെ അബുദാബി മിന റോഡിലെ ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററി (ഐ എസ്‌ സി)ലാണ്‌ ജോബ്‌ ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്‌.

 Job, Search, Companies, UAE, India, Looking for a job in UAE? Walk-in interviews next week, Dubai, Gulf, World, Visa, Application, Embassy, Passport, News

10 മുതല്‍ 15 കമ്പനികള്‍ ജോബ്‌ ഫെയറില്‍ പങ്കെടുക്കുമെന്നാണ്‌ കരുതുന്നതെന്ന്‌ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ്‌ സിങ്‌ സുരി പറഞ്ഞു. ആറു മാസത്തെ താല്‍ക്കാലിക വിസ എടുത്തവര്‍ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ്‌, പാസ്‌പോര്‍ട്ട്‌ എന്നിവ കയ്യില്‍ കരുതണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Job, Search, Companies, UAE, India, Looking for a job in UAE? Walk-in interviews next week, Dubai, Gulf, World, Visa, Application, Embassy, Passport, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?