മിഠായി കാണിച്ച് യു.കെ.ജി വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തതായി പരാതി


ഹൈദരാബാദ് (www.evisionnews.co): മിഠായി കാണിച്ച് അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു. ഗൊല്‍കൊണ്ടയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. സംഭവത്തില്‍ കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. യു.കെ.ജി വിദ്യാര്‍ത്ഥിയായ കുട്ടിയെ സ്‌കൂള്‍ ജീവനക്കാരന്‍ മിഠായി കാണിച്ച് സ്‌കൂളിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതിയെ തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിനിടെ രോഷാകുലരായ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേര്‍ന്ന് സ്‌കൂള്‍ തല്ലിത്തകര്‍ത്തു. അതേസമയം ബലാത്സംഗത്തിനിരയായ കുട്ടിയെ കൂടുതല്‍ വൈദ്യ പരിശോധനകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?