കെ എസ് യു പ്രവര്‍ത്തകര്‍ക്ക് എസ് എഫ് ഐ പ്രവര്‍ത്തകരുടെ മര്‍ദനം
കാഞ്ഞങ്ങാട്: (www.kasargodvartha.com 04.09.2018) കോളേജ് തെരഞ്ഞെടുപ്പില്‍ കെ എസ് യു പാനലില്‍ മത്സരിച്ച പിജി വിദ്യാര്‍ത്ഥിയെ എസ്എഫ്ഐ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി. നെഹ്റു കോളേജിലെ പി ജി വിദ്യാര്‍ത്ഥി ചാമകുഴിയിലെ ജിബിന്‍ ജെയിംസിനെയാണ് എസ്എഫ്ഐ പ്രവര്‍ത്തകരായ നിധീഷ് പി കെ, അനീസ് മുഹമ്മദ്, സുധീഷ്, പ്രശാന്ത് തുടങ്ങിയവര്‍ ചേര്‍ന്ന് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം നെഹ്റു കോളേജില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജിബിന്‍ ജെയിംസ് കെ എസ് യു സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. തിങ്കളാഴ്ച ക്ലാസില്‍ കയറി ജിബിന്‍ ജെയിംസിനെ നിധീഷിന്റെ നേതൃത്വത്തിലുള്ള അമ്പതംഗസംഘം മര്‍ദിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പെരിയ എസ്എന്‍ കോളേജിലെ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥി കെ എസ് യു പ്രവര്‍ത്തകനായ സൗരവ് വിജനെയാണ് കഴിഞ്ഞ ദിവസം കോളേജില്‍ വെച്ച് ഒരു സംഘം എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, SFI, Top-Headlines, KSU, Assault, Attack, Political party, Politics, Crime, KSU students assaulted by SFI Students
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment