വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍: ഇടതുമുന്നണിയില്‍ പൊട്ടിത്തെറി

വൈക്കം: (www.kvartha.com 15.09.2018) വൈക്കം നഗരസഭയിലെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം മുന്‍ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവിക്കു നല്‍കാന്‍ സിപിഎം തീരുമാനിച്ചതോടെ ഇടതു മുന്നണിയില്‍ പൊട്ടിത്തെറി. നഗരസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരെ കൂടെ കൂട്ടിയാണ് വൈക്കം നഗരസഭയില്‍ ഇടതു മുന്നണി അധികാരത്തിലേറിയത്.

സിപിഎമ്മിന്റെ അഞ്ചു അംഗങ്ങള്‍ക്കൊപ്പം കോണ്‍ഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച എസ്. ഇന്ദിരാദേവിയും മറ്റൊരു മുന്‍ കൗണ്‍സിലര്‍ രോഹിണിക്കുട്ടി അയ്യപ്പനും നിന്നു. സിപിഐയ്ക്ക് സ്വതന്ത്രനടക്കം ആറ് അംഗങ്ങളുടെ പിന്തുണയുണ്ട്. കൗണ്‍സില്‍ അധികാരമേല്‍ക്കുന്ന സമയം ഒന്നര വര്‍ഷത്തേക്ക് സിപിഐയിലെ എന്‍. അനില്‍ ബിശ്വാസിനെ ചെയര്‍മാനായും വൈസ് ചെയര്‍പേഴ്‌സണായി സിപിഎമ്മിലെ എ.സി. മണിയമ്മയേയും തെരഞ്ഞെടുത്തു. തുടര്‍ന്നുള്ള ഒരു വര്‍ഷം ഇന്ദിരാദേവി ചെയര്‍പേഴ്‌സണ്‍ ആയപ്പോള്‍ സിപിഐയിലെ നിര്‍മ്മലാ ഗോപി വൈസ് ചെയര്‍പേഴ്‌സണായി.

Vaikom Municipal chairperson post; Split in LDF, Politics, News, Municipality, CPM, Allegation, Election, Congress, UDF, Kerala

ഇന്ദിരാദേവി കാലാവധി പൂര്‍ത്തികരിച്ചതോടെ സിപിഎമ്മിലെ പി. ശശിധരന്‍ ചെയര്‍മാനായി. മുന്‍ധാരണ പ്രകാരം എസ്. ഇന്ദിരാദേവിയെ അവശേഷിക്കുന്ന രണ്ടര വര്‍ഷം വൈസ് ചെയര്‍പേഴ്‌സണാക്കണം. 15ാം തീയതിയാണ് വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പു നടക്കുന്നത്.

ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി, ധനകാര്യം എന്നിവയെല്ലാം ഇപ്പോള്‍ സിപിഎമ്മിന്റെ കൈയ്യിലാണെന്നും നിലവില്‍ ആറ് അംഗങ്ങളുള്ള സിപിഐയ്ക്ക് ഒരു സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പോലുമില്ലെന്നാണ് സിപിഐയുടെ ആരോപണം. അതേസമയം എഴുതിയുണ്ടാക്കി പരസ്പരം അംഗീകരിച്ച മുന്‍ധാരണയുടെ അടിസ്ഥാനത്തിലാണ് സ്ഥാനമാനങ്ങള്‍ പങ്കുവച്ചതെന്നും സിപിഐയുടെ ആരോപണത്തില്‍ കഴമ്പില്ലെന്നും സി.പി.എം പറയുന്നു.

സി.പി.ഐ വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ വിട്ടുനിന്നു കോണ്‍ഗ്രസിനു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് വിജയിക്കാന്‍ അവസരമുണ്ടാക്കുമെന്ന പ്രചരണത്തിനു ഐക്യം നഷ്ടപ്പെട്ടാല്‍ കൗണ്‍സില്‍ ഉണ്ടാകില്ലെന്ന നിലപാടാണ് സിപിഎം കേന്ദ്രങ്ങള്‍ പങ്കുവയ്ക്കുന്നത്.

സിപിഎമ്മും സിപിഐയും ധാരണയിലെത്തിയില്ലെങ്കില്‍ പത്ത് അംഗങ്ങളുള്ള യുഡിഎഫില്‍ നിന്നൊരാള്‍ വൈസ് ചെയര്‍പേഴ്‌സണാകുന്ന സാഹചര്യമുണ്ടായാല്‍ വൈക്കത്തെ ഇടതുപക്ഷ മുന്നണി ബന്ധത്തെ തന്നെ അതു ഉലയ്ക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. ബിജെപിയുടെ രണ്ട് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാറാണ് പതിവ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Vaikom Municipal chairperson post; Split in LDF, Politics, News, Municipality, CPM, Allegation, Election, Congress, UDF, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?