ഒരുമിച്ച് സിനിമ കണ്ട് വീട്ടില്‍ തിരിച്ചെത്തി; പിന്നാലെ ഭാര്യയെ വെട്ടിക്കൊന്നു; ഒളിവില്‍ പോയ ഭര്‍ത്താവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു; ക്രൂരമായ സംഭവം അരങ്ങേറിയത് തലസ്ഥാനത്ത്

തിരുവനന്തപുരം: (www.kvartha.com 24.09.2018) ഒരുമിച്ച് സിനിമ കണ്ട് വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെ ഭാര്യയെ വെട്ടിക്കൊന്ന് ഒളിവില്‍ പോയ ഭര്‍ത്താവിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു. മണക്കാടിനടുത്ത് ശ്രീവരാഹം മുക്കോലയ്ക്കലില്‍ ഞായറാഴ്ച പതിനൊന്നരമണിയോടെയാണ് സംഭവം.

മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപം മുക്കോലയ്ക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ നമ്പര്‍ 22 വീട്ടിലെ മുകള്‍ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിനിയായ കന്നിയമ്മാളാണ് (45) ഞായറാഴ്ച രാത്രി ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം കാണാതായ ഭര്‍ത്താവ് മാരിയപ്പനുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി ഫോര്‍ട്ട് പോലീസ് അറിയിച്ചു.

Woman's body found at house, Thiruvananthapuram, News, Crime, Criminal Case, Murder, Police, Probe, Husband, Kerala

ഞായറാഴ്ച രാത്രി പതിനൊന്നരമണിയോടെയാണ് വെട്ടേറ്റ് ചോരവാര്‍ന്ന നിലയില്‍ കന്നിയമ്മാളിന്റെ മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി തിരുവനന്തപുരത്ത് താമസിക്കുകയാണ് ഇവര്‍. പാത്രക്കച്ചവടവും ആക്രിവ്യാപാരവുമായി തമിഴ്‌നാട്ടില്‍നിന്ന് എത്തിയ ഇവര്‍ കഴിഞ്ഞ കുറേ മാസങ്ങളായി മുക്കേലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീടിന്റെ മുകള്‍ നിലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

കന്നിയമ്മാളും മാരിയപ്പനും ഇളയ മകന്‍ മണികണ്ഠനുമാണ് ഇവിടെ താമസിക്കുന്നത്. ഞായറാഴ്ച വൈകുന്നേരം നഗരത്തില്‍ സിനിമയ്ക്ക് പോയ ദമ്പതികള്‍ രാത്രി 9.30 മണിയോടെയാണ് തിരികെയെത്തിയതെന്ന് വീട്ടുടമ പോലീസിനോട് പറഞ്ഞു. അതിനുശേഷമുണ്ടായ എന്തോ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.

നഗരത്തില്‍ പിസ വിതരണക്കാരനായ മണികണ്ഠന്‍ രാത്രി പതിനൊന്നരമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയില്‍ കന്നിയമ്മാളിനെ കണ്ടെത്തിയത്. തലയ്ക്ക് ആഴത്തില്‍ വെട്ടേറ്റ നിലയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

സിനിമയ്ക്ക് പോകാനായി ധരിച്ച ചുരിദാറിന്റെ ടോപ്പ് മാത്രമാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്. കന്നിയമ്മാളിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ട മണികണ്ഠന്‍ വീട്ടുടമസ്ഥനെയും അയല്‍വാസികളെയും വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തുകയായിരുന്നു. വീട്ടിലേക്ക് വരും വഴി മാരിയപ്പന്‍ സ്‌കൂട്ടറോടിച്ച് പോകുന്നത് കണ്ടതായി ഇയാള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. സംഭവസമയത്ത് മാരിയപ്പന്‍ വീട്ടിലുണ്ടായിരുന്നതായാണ് വീട്ടുടമസ്ഥനും അയല്‍വാസികളും പോലീസിനോടു പറഞ്ഞത്.

ഇയാള്‍ രാത്രി സ്‌കൂട്ടറില്‍ കയറി പോകുന്നതു കണ്ടതായും ഇവര്‍ പറയുന്നു. ഞായറാഴ്ച രാത്രി ഒന്‍പതുമണിയോടെ ഈ ഭാഗത്ത് കനത്ത മഴയുണ്ടായിരുന്നു. ഈ സമയത്താകാം കൊലപാതകമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. കന്നിയമ്മാളിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് തയ്യാറാക്കിയശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തമിഴ്‌നാട്ടില്‍ താമസിക്കുന്ന ലക്ഷ്മിയും ഗണേശുമാണ് ദമ്പതികളുടെ മറ്റ് രണ്ട് മക്കള്‍. ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ ആദിത്യയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ദിനിലിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman's body found at house, Thiruvananthapuram, News, Crime, Criminal Case, Murder, Police, Probe, Husband, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?