ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചനിലയില്‍; മരണത്തിന് പിന്നില്‍ ദുര്‍മന്ത്രവാദമെന്ന് ആത്മഹത്യാ കുറിപ്പ്

അഹമ്മദാബാദ്: (www.kvartha.com 13.09.2018) അഹമ്മദാബാദിലെ നരോദ മേഖലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് മരണ വിവരം അറിയുന്നത്. കുടുംബത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടായിരുന്നുവെന്ന രീതിയിലുള്ള ആത്മഹത്യാക്കുറിപ്പ് സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്.

കുണാല്‍ ത്രിവേദി(50), ഭാര്യ കവിത ത്രിവേദി(45), മകള്‍ ശ്രിന്‍ ത്രിവേദി(16) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് നരോദ പോലീസ് സ്‌റ്റേഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. വീട്ടില്‍ നിന്നും കുനാല്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് നരോദ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എച്ച്.ബി.വഗേല വ്യക്തമാക്കി.

Ahmedabad Family Found Dead At Home; Suicide Note Mentions "Black Magic", Ahmedabad, News, Suicide, Dead Body, Police, Family, Police Station, National, Religion.

താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലായിരുന്നുവെന്ന് ഇയാള്‍ കുറിപ്പില്‍ എഴുതിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി ആത്മഹത്യാ കുറിപ്പ് ഫോറന്‍സിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. താന്‍ ദുര്‍മന്ത്രവാദത്തിന്റെ പിടിയിലാണെന്ന് കുടുംബത്തോട് പറഞ്ഞെങ്കിലും അവര്‍ വിശ്വസിച്ചില്ലെന്നും കുനാല്‍ എഴുതിയിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം തന്റെ മദ്യപാനശീലമാണെന്നായിരുന്നു കുടുംബത്തിന്റെ കുറ്റപ്പെടുത്തല്‍.

എന്നാല്‍ താന്‍ മദ്യപിക്കാനുള്ള കാരണവും ദുര്‍മന്ത്രവാദമാണെന്നാണ് കുനാലിന്റെ വാദം. കുടുംബത്തിന് മറ്റ് സാമ്പത്തിക ബാധ്യതകള്‍ ഒന്നുമില്ലായിരുന്നുവെന്നും കേസിന്റെ എല്ലാ സാധ്യതകളും പരിശോധിക്കുമെന്നും വഗേല കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Ahmedabad Family Found Dead At Home; Suicide Note Mentions "Black Magic", Ahmedabad, News, Suicide, Dead Body, Police, Family, Police Station, National, Religion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?