സുപ്രീംകോടതി വിധി നിരാശാജനകം; തന്ത്രി കണ്ഠരര് രാജീവര്
പത്തനംതിട്ട: (www.kvartha.com 28.09.2018) സുപ്രീംകോടതി വിധി നിരാശാജനകമാണെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് പ്രതികരിച്ചു. എങ്കിലും വിധിയെ അംഗീകരിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. വിധി നിരാശാ ജനകമെന്ന് പന്തളം രാജകുടുംബവും പ്രതികരിച്ചു.
സുപ്രീം കോടതിയുടെ ഉത്തരവ് പൂര്‍ണമായും നടപ്പിലാക്കുമെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ ഭരണഘടനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്ന സുപ്രധാന വിധിയാണിതെന്ന് മന്ത്രി ജി.സുധാരകരനും പ്രതികരിച്ചു.
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെയും ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ അത് മൗലികാവകാശങ്ങളുടെ ലംഘനമാകുമെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് കാലാകാലങ്ങളായുള്ള വിശ്വാസത്തിന്റേയും ആചാരാനുഷ്ഠാനങ്ങളുടേയും ലംഘനമാണെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പന്‍. ശബരിമലയില്‍ തീര്‍ത്ഥാടനത്തിന് പോകുന്ന പുരുഷന്മാര്‍ 41 ദിവസം കഠിന വ്രതമെടുക്കാറുണ്ട്. സ്ത്രീകള്‍ക്ക് ആര്‍ത്തവം പോലുള്ള ശാരീരികാവസ്ഥ കാരണം ഇത്രയും ദിവസം വ്രതമെടുക്കാനാകില്ലെന്നും ദേവസ്വം ബോര്‍ഡ് കോടതിയില്‍ പറഞ്ഞിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thanthri Kandararu Rajeevaru response Sabarimala entry to all women, Pathanamthitta, News, Religion, Trending, Supreme Court of India, Kerala, Women.

Powered by Info News For You

Comments
Post a Comment