വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 03.09.2018) വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കളത്തൂര്‍ കിദൂര്‍ കുണ്ടങ്കറടുക്കയിലെ രവിചന്ദ്രനെ (36) യാണ് കുമ്പള എസ് ഐ ടി വി അശേകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.

സുഹൃത്തായ കെ. രാജേഷിനെ ശനിയാഴ്ച രാത്രി വാക്കു തര്‍ക്കത്തിനിടെ കത്തികൊണ്ട് വലതു കൈക്ക് കുത്തി പരിക്കേല്‍പിച്ചുവെന്നാണ് കേസ്. വധശ്രമത്തിനാണ് കേസെടുത്തത്. പ്രതിയെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Crime, arrest, Police, Accuse, case, Assault, Attack, Kumbala, Stabbing case accused arrested
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?