ഡോക്ടര്‍മാരുടെ കുറിപ്പില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മരുന്ന് ലഭിക്കില്ല
കേരളം (www.evisionnews.co): സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നപിടിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയില്ലാതെ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും മരുന്ന് നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കര്‍ശന നിര്‍ദ്ദേശം. എലിപ്പനി ബാധ തുടക്കത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയാതെ വരുന്നതിന് പ്രധാന കാരണം സ്വയം ചികിത്സയാണെന്ന് കണ്ടെത്തിയതോടെയാണ് ഡോക്ടര്‍ന്മാരുടെ കുറിപ്പടി ഇല്ലാത്ത രോഗികള്‍ക്ക് മരുന്നു നല്‍കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശം നല്‍കിയത്.
കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍. അസി. ഡ്രഗ്സ് കണ്‍ട്രോളര്‍ എന്നിവര്‍ ഒപ്പിട്ട നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ സ്റ്റോറുകളിലും കൈമാറും. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നവരും മലിനജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുന്നവരും ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.
Powered by Info News For You

Comments
Post a Comment