ഗ്രേസ് മാര്‍ക്ക് നഷ്ടപ്പെടും; ഒടുവില്‍ ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്താന്‍ തീരുമാനം
തിരുവനന്തപുരം: (www.kvartha.com 11.09.2018) വിവിധ ഭാഗങ്ങളില്‍നിന്ന് എതിര്‍പ്പുയര്‍ന്നതോടെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളില്ലാതെ സ്‌കൂള്‍ കലോത്സവം നടത്താന്‍ ഒടുവില്‍ സര്‍ക്കാരിന്റെ തീരുമാനം. വിദ്യാര്‍ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നഷ്ടമാകരുതെന്നു വ്യക്തമാക്കി കലോത്സവ നടത്തിപ്പിനുളള നടപടികള്‍ക്കു മുഖ്യമന്ത്രി പിണറായി വിജയന്‍ തത്വത്തില്‍ അംഗീകാരം നല്‍കി.
അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്യോഗസ്ഥരും സാംസ്‌കാരിക പ്രവര്‍ത്തകരുമായി സംസാരിച്ച ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയത്. കലോത്സവം നടത്തണമെന്ന ആവശ്യം ഉയര്‍ത്തി സൂര്യ കൃഷ്ണമൂര്‍ത്തി ഒരു സ്വകാര്യ പത്രത്തില്‍ എഴുതിയ ലേഖനത്തിനായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ആഘോഷമില്ലാതെ സ്‌കൂള്‍ കലോത്സവം നടത്തി കുട്ടികള്‍ക്കു ഗ്രേസ് മാര്‍ക്ക് ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ.പി.ജയരാജന്‍ നേരത്തെ അറിയിച്ചിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള ആഘോഷങ്ങള്‍ ഒരു വര്‍ഷത്തേക്കു വിലക്കിയ ഉത്തരവില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കലോത്സവും അന്താരാഷ്ട്ര ചലച്ചിത്ര മേളയും നടത്തേണ്ടെന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മന്ത്രിമാരെ പോലും അറിയിക്കാതെയുള്ള ഈ നടപടി വിവാദങ്ങള്‍ക്കും വഴിവച്ചിരുന്നു. മന്ത്രി എ.കെ.ബാലനടക്കമുള്ളവര്‍ ഇതിനെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇതോടെയാണ് പുനര്‍വിചിന്തനത്തിന് മുഖ്യമന്ത്രി തയ്യാറായത്.
ഇക്കുറി കലോത്സവം വേണ്ടെന്ന സര്‍ക്കാര്‍ ഉത്തരവ് അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ആശങ്കയിലാക്കിയിരുന്നു. സംസ്ഥാന കലോത്സവം ഒഴിവാക്കിയാലും ജില്ലാതലം വരെ കലോത്സവങ്ങള്‍ നടത്തി ഗ്രേസ് മാര്‍ക്ക് നല്‍കാമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: State school arts fest to be organized sans celebrations,Thiruvananthapuram, News, Trending, Education, Kerala school kalolsavam, Students, Teachers, Criticism, Kerala.

Powered by Info News For You

Comments
Post a Comment