നിതീഷിനെ മഹാസഖ്യത്തിലേയ്ക്ക് തിരിച്ചെടുത്താല്‍ ജനങ്ങള്‍ മാപ്പ് നല്‍കില്ല: തേജസ്വി യാദവ്
ന്യൂഡല്‍ഹി: (www.kvartha.com 17.09.2018) ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ മഹാസഖ്യത്തിലേയ്ക്ക് തിരിച്ചെടുത്താല്‍ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്ന് രാഷ്ട്രീയ ജനതാ ദള്‍ നേതാവ് തേജസ്വി യാദവ്.
നിതീഷ് കുമാറിനെ വിശ്വസിക്കാനാകില്ല. ഇനിയും അദ്ദേഹം ഞങ്ങളെ കുഴിയിലേയ്ക്ക് തള്ളിയിടും. അദ്ദേഹത്തെ ഞങ്ങള്‍ തിരിച്ചെടുത്താല്‍ ജനങ്ങള്‍ മാപ്പ് നല്‍കില്ല എന്നും യാദവ് പറഞ്ഞു.
നിലവില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടിരിക്കുന്ന നിതീഷ് കുമാര്‍ ഇപ്പോള്‍ പ്രശ്‌നത്തിലാണെന്നും ബിജെപിയുമായി തെറ്റി വീണ്ടും മഹാസഖ്യത്തിലേയ്ക്ക് വരാന്‍ നിതീഷ് തയ്യാറാകുമെന്നും ചിലര്‍ തന്നോട് പറഞ്ഞതായും തേജസ്വി യാദവ് വ്യക്തമാക്കി.
അതേസമയം രാം വിലാസ് പസ്വാന്റെ ലോക ജനശക്തി പാര്‍ട്ടി മഹാസഖ്യത്തിലേയ്ക്ക് വരുന്നതിനോട് തനിക്ക് വിമുഖതയില്ലെന്നും യാദവ് പറഞ്ഞു. അക്കാര്യം തീരുമാനിക്കേണ്ടത് ലോക ജനശക്തി പാര്‍ട്ടിയാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.
രാം വിലാസിനോടും അദ്ദേഹത്തിന്റെ മകന്‍ ചിരാഗിനോടും എനിക്ക് ബഹുമാനമാണുള്ളത്. പസ്വാന്‍ എന്റെ പിതാവിനെ ഒരിക്കലും ചതിച്ചിട്ടില്ല. സമവാക്യങ്ങള്‍ ചേരാതെ വന്നപ്പോള്‍ അദ്ദേഹം തന്റെ വഴി നോക്കി പോവുകയായിരുന്നു. അതദ്ദേഹം തുറന്ന് പറയുകയും ചെയ്തിരുന്നു.- തേജസ്വി യാദവ് വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Asked if he would like Ram Vilas Paswan-led Lok Janashakti Party (LJP) to rejoin the anti-BJP alliance, Tejashwi said it was for the LJP to decide.
Keywords: National, Nitish Kumar, Bihar

Powered by Info News For You

Comments
Post a Comment