പ്രളയത്തില്‍ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ ക്യാമ്പ്

തിരുവനന്തപുരം: (www.kvartha.com 02.09.2018) പ്രളയത്തില്‍ നഷ്ടപ്പെട്ട പാസ്‌പോര്‍ട്ട് സ്വന്തമാക്കാന്‍ ക്യാമ്പ്. ഈ മാസം അഞ്ച്, ആറ് തീയതികളിലായി പത്തനംതിട്ട പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവകേന്ദ്രത്തിലാണ് ക്യാമ്പ് നടക്കുന്നത്. പ്രളയക്കെടുതിയില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെടുകയോ കേടുവരികയോ ചെയ്ത ഏതു ജില്ലകളില്‍ നിന്നുള്ള അപേക്ഷകര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാവുന്നതാണ്.

ഓണ്‍ലൈനയോ വെബ്‌സൈറ്റ് മുഖേനയോ മൊബൈല്‍ ആപ് ഉപയോഗിച്ചോ അപേക്ഷ സമര്‍പ്പിക്കണം. ക്യാമ്പില്‍ വരുമ്പോള്‍ എആര്‍എന്‍, പാസ്‌പോര്‍ട്ട് സൈസ് ഫേട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആര്‍പിഒ തിരുവനന്തപുരം തിരഞ്ഞെടുക്കണം. ഫീസ് ഓണ്‍ലൈനായി അടയ്‌ക്കേണ്ടതില്ല.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സംശയനിവാരണത്തിന് തിരുവനന്തപുരം പാസ്‌പോര്‍ട്ട് ഓഫീസറുടെ 7902553036 എന്ന ഫോണ്‍ നമ്പരില്‍ വിളിക്കാവുന്നതാണ്.


Keywords: Kerala, Thiruvananthapuram, News, Passport, Flood, Rain, Online, Flood: Camp conducts for new passport 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?