ആധാര്‍ സുരക്ഷിതവും ജനോപകാരപ്രദവുമെന്ന് സുപ്രീം കോടതി; നിയന്ത്രണങ്ങളോടെ അനുമതി
ന്യൂഡല്‍ഹി: (www.kvartha.com 26.09.2018) ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുളള ഹര്‍ജികളില്‍ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ ചരിത്രപരമായ വിധിപ്രസ്താവം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ഇതില്‍ മൂന്നു ജസ്റ്റിസുമാര്‍ വിഷയത്തില്‍ ഒരേ നിലപാട് രേഖപ്പെടുത്തി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ എന്നിവര്‍ക്ക് വേണ്ടി ജസ്റ്റിസ് എ.കെ.സിക്രിയാണ് വിധി പ്രസ്താവിച്ചത്. 40 പേജുള്ള വിധി പ്രസ്താവനയാണ് ജസ്റ്റിസ് എ.കെ.സിക്രി വായിച്ചത്. ആധാര്‍ സുരക്ഷിതവും ജനോപകാരപ്രദവുമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാകില്ല. ഇതിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളിലെ നേട്ടങ്ങള്‍ ആധാറിലൂടെ അര്‍ഹരായവര്‍ക്ക് നല്‍കാനാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ആധാറുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ നാലു മാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു.
ആധാര്‍ അഴിമതിക്കുള്ള സാധ്യത ഇല്ലാതാക്കുന്നുവെന്നും, കൃത്രിമം അസാധ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍ ആധാറുമായി ബന്ധപ്പെട്ട സെക്ഷന്‍ 57, 33(പാര്‍ട്ട് 2) എന്നീ വകുപ്പുകള്‍ കോടതി റദ്ദാക്കി. സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ കൈമാറുന്നതാണ് സെക്ഷന്‍ 57. ദേശീയ സുരക്ഷയെ ബാധക്കുന്നതാണെങ്കില്‍ ജോയിന്റ് സെക്രട്ടറി പദവിയിലുള്ള ഉദ്യോഗസ്ഥന്റെ ഇടപെടലിലൂടെ ആധാര്‍ വിവരങ്ങള്‍ കൈമാറാമെന്ന നിലവിലെ വ്യവസ്ഥയും കോടതി റദ്ദാക്കി.
വിധിപ്രസ്താവനയില്‍ നിന്ന്:
* നിയന്ത്രണങ്ങളോടെ ആധാര്‍ ആകാം
* ആധാറില്‍ വിവരശേഖരണം പിഴവില്ലാത്തത്.
* ഒറ്റത്തിരിച്ചറിയല്‍ സംവിധാനം നല്ലത്.
* ആനുകൂല്യങ്ങള്‍ നേടുന്നതിന് ഗുണകരം.
* സിബിഎസ്ഇ, നീറ്റ് പരീക്ഷകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കേണ്ടതില്ല.
* ആധാര്‍ ഇല്ലെങ്കില്‍ പൗരാവകാശങ്ങള്‍ നിഷേധിക്കരുത്.
* അവകാശങ്ങള്‍ക്കു മേല്‍ സര്‍ക്കാരിന് നേരിയ നിയന്ത്രണങ്ങളാകാം.
* നിയമത്തില്‍ മാറ്റങ്ങള്‍ ആവശ്യം.
* ആധാര്‍ നിയമത്തിലെ 33(പാര്‍ട്ട് 2), 57 വകുപ്പുകള്‍ റദ്ദാക്കി.
* ദേശീയ സുരക്ഷയുടെ പേരില്‍ വിവരങ്ങള്‍ കൈമാറാനാകില്ല.
* മാതാപിതാക്കളുടെ അനുമതിയില്ലാതെ കുട്ടികളെ ആധാറില്‍ ചേര്‍ക്കേണ്ടതില്ല.
* നിയമവിരുദ്ധ കുടിയേറ്റക്കാര്‍ക്ക് ആധാര്‍ വിലക്കണം.
* ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിക്കേണ്ടതില്ല.
*പാന്‍ കാര്‍ഡിന് ആധാര്‍ നിര്‍ബന്ധം.
* സ്വകാര്യ കമ്പനികള്‍ക്ക് ആധാര്‍ വിവരങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണം.
* വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ അധികാരം ജോയിന്റ് സെക്രട്ടറിക്കു മുകളിലുള്ള ഉദ്യോഗസ്ഥനു മാത്രം.
ആധാര്‍പദ്ധതി പൗരന്റെ സ്വകാര്യതയ്ക്ക് നേരേയുളള കടന്നുകയറ്റമാണെന്നാണ് പൊതുതാല്‍പര്യ ഹര്‍ജികളിലെ പ്രധാനവാദം. എന്നാല്‍, ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കാനാണ് ആധാര്‍ നടപ്പാക്കുന്നതെന്ന വാദമാണ് കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചത്. പൗരന്റെ ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണോ, സ്വകാര്യതയ്ക്കും അന്തസായി ജീവിക്കാനുമുളള മൗലികാവകാശം നിഷേധിക്കുന്നുണ്ടോ, ആധാര്‍ നിര്‍ബന്ധമാക്കണമോ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് അഞ്ചംഗഭരണഘടനാബെഞ്ച് പരിശോധിച്ചത്.
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ട്, പാന്‍കാര്‍ഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കുമോ എന്നതിലും ഈ വിധി നിര്‍ണായകമാണ്. ആധാര്‍നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാവിരുദ്ധമാണെന്ന ആരോപണത്തിനും വിധി മറുപടിയാകും.
നവജാതശിശുക്കള്‍ അടക്കം രാജ്യത്തെ 95 ശതമാനം പേരും ആധാര്‍കാര്‍ഡ് എടുത്തെന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ ആധാറിന് സുപ്രീംകോടതി അംഗീകാരം നല്‍കുമെന്നാണു സൂചന. രാജ്യത്തിന് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ ആവശ്യമുണ്ടെന്ന് വാദം കേള്‍ക്കുന്ന വേളയില്‍ കോടതി നിലപാടെടുത്തിരുന്നു. അതേസമയം, ആധാര്‍വിവരങ്ങള്‍ ചോരുമെന്ന പരാതിക്കാരുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടെന്നും കോടതി വ്യക്തമാക്കി.
ആധാര്‍വിവരങ്ങള്‍ ചോരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങളും കോടതി പുറപ്പെടുവിച്ചേക്കും. വിരലടയാളം, കണ്ണ്, മുഖം തുടങ്ങിയ പൗരന്റെ ശരീരത്തിലെ അടയാളങ്ങള്‍ രേഖപ്പെടുത്തുന്നത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമായി ചില ജഡ്ജിമാരെങ്കിലും കണ്ടെത്തിയേക്കും. ബയോമെട്രിക് സംവിധാനം അസാധാരണസാഹചര്യങ്ങളില്‍ മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് നിലപാട് എടുത്തേക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Aadhaar Constitutionally Valid, Rules Supreme Court, Adds Conditions, New Delhi, News, Trending, Aadhar Card, Supreme Court of India, Politics, Justice, National.

Powered by Info News For You

Comments
Post a Comment