പഠിച്ചു നേടാത്ത ഡോക്ടറേറ്റ് വേണ്ട! സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് സച്ചിന്‍ നിരസിച്ചു

മുംബൈ:(www.kvartha.com 22/09/2018) പഠിച്ചു നേടാത്ത ഡോക്ടറേറ്റ് വേണ്ടെന്ന് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ജാദവ്പുര്‍ സര്‍വകലാശാല വാഗ്ദാനം ചെയ്ത ഓണററി ഡോക്ടറേറ്റാണ് താരം വേണ്ടെന്ന് വെച്ചത്. സച്ചിന്‍ നിരസിച്ചതിനെ തുടര്‍ന്ന് ഓണററി ഡോക്ടറേറ്റ് ബോക്‌സിങ് താരം മേരി കോമിനു നല്‍കാനാണ് സര്‍വകലാശാല തീരുമാനം.

ഓണററി ഡോക്ടറേറ്റ് സ്വീകരിക്കുന്ന പതിവ് തനിക്കില്ലെന്ന് സച്ചിന്‍ മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വാഗ്ദാനം ചെയ്ത ഓണററി ഡോക്ടറേറ്റും 2011ല്‍ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് നല്‍കിയ ഓണററി ഡോക്ടറേറ്റും സച്ചിന്‍ നിരസിച്ചിരുന്നു.

 News, Mumbai, National, Sachin Tendulker, University, Sachin Tendulkar refuses Doctorate Degree from Jadavpur University


അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റ് നല്‍കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയും ഇക്കാര്യം അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ധാര്‍മികമായ കാരണങ്ങളാല്‍ പുരസ്‌കാരം സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം അദ്ദേഹം ഇ മെയിലിലൂടെ മറുപടി നല്‍കുകയായിരുന്നു. ജാദവ്പുര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സുരഞ്ജന്‍ ദാസ് മാധ്യമങ്ങളോടു പറഞ്ഞു.

സച്ചിന്റെ മറുപടി സര്‍വകലാശാല ചാന്‍സലറും ബിഹാര്‍ ഗവര്‍ണറുമായ കേശരി നാഥ് ത്രിപാഠിയെ അറിയിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഇതിനു പിന്നാലെയാണ് അഞ്ചുവട്ടം ലോക അമച്വര്‍ ബോക്‌സിങ് ചാംപ്യനായ മേരി കോമിന് പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Sachin Tendulker, University, Sachin Tendulkar refuses Doctorate Degree from Jadavpur University 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?