വിദ്യാര്‍ത്ഥിനികളുടെ സമരം ഫലം കണ്ടു; കോട്ടയം മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ ആ കാടന്‍ നിയമം ഇനിയില്ല

കോട്ടയം:(www.kvartha.com 16/09/2018) പാതിരാത്രി വരെ മെഡിക്കല്‍ വിദ്യാര്‍ഥിനികള്‍ നടത്തിയ സമരം ഒടുവില്‍ ഫലം കണ്ടു. കോട്ടയ മെഡിക്കല്‍ കോളജ് ആശുപത്രി വനിതാ ഹോസ്റ്റലില്‍ ഇനി രാത്രി 9.30വരെ പ്രവേശനം അനുവദിക്കും. 7.30നു പ്രവേശനം അവസാനിപ്പിച്ചിരുന്ന ഹോസ്റ്റലില്‍ രാത്രി 9.30 വരെ വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരാം. വൈസ്പ്രിന്‍സിപ്പല്‍ കെ പി ജയകുമാറിന്റെ നിര്‍ദേശമനുസരിച്ചാണു പ്രവേശനം സമയം ദീര്‍ഘിപ്പിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍ ലില്ലിക്കുട്ടി (പതോളജി), അസിസ്റ്റന്റ് വാര്‍ഡന്‍ പുഷ്പ (ഇഎന്‍ടി) എന്നിവര്‍ക്ക് വൈസ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശം ലഭിച്ചതോടെയാണ് ഹോസ്റ്റല്‍ പ്രവേശനസമരം രാത്രി 9.30 വരെയാക്കിയത്.

പഠനവും ക്ലാസുകളും കഴിഞ്ഞു വിദ്യാര്‍ഥിനികള്‍ ഹോസ്റ്റലിലെത്തുമ്പോള്‍ പലപ്പോഴും സമയം ഒമ്പതരയാകും. ഇതിനാല്‍ ഹോസ്റ്റല്‍ അടയ്ക്കുന്ന സമയം ദീര്‍ഘിപ്പിക്കണമെന്നായിരുന്നു സമരക്കാരുടെ ഏറെ നാളായുള്ള ആവശ്യം. പിടിഎയുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

News, Kottayam, Kerala, Medical College, Students,Win for Kottayam Medical College women, hostel curfew extended after months of protest


കോട്ടയം മെഡിക്കല്‍ കോളജിലെ വനിതാ ഹോസ്റ്റലിന്റെ സമയക്രമം മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെയാണു വിദ്യാര്‍ഥികള്‍ സമരവുമായി രംഗത്തെത്തിയത്. ഹോസ്റ്റലിനു മുന്നില്‍ വിദ്യാര്‍ഥിനികളുടെ സമരം തുടര്‍ന്നതോടെ ആവശ്യം താല്‍കാലികമായി അംഗീകരിക്കുകയായിരുന്നു. എന്നാല്‍, ഹോസ്റ്റലില്‍ പ്രവേശനസമയം ദീര്‍ഘിപ്പിക്കേണ്ടതില്ലെന്ന് ഒരുവിഭാഗം ഡോക്ടര്‍മാരും രക്ഷിതാക്കളും പറയുന്നു. വനിതാ ഹോസ്റ്റലിന്റെ പ്രവര്‍ത്തനം സുഗമമായി നടക്കുന്നതിന് രാത്രി 7.30ന് പ്രവേശനം അവസാനിപ്പിക്കുന്നത് ഉചിതമായിരുന്നെന്ന് വാദിക്കുന്നവരുമുണ്ട്.

പ്രവേശനസമയം ദീര്‍ഘിപ്പിക്കേണ്ടതില്ലായിരുന്നു. വിദ്യാര്‍ഥിനികള്‍ക്ക് സുരക്ഷിത്വം ഉറപ്പുവരുത്തേണ്ടത് ഹോസ്റ്റല്‍ അധികൃതരുടെ ഉത്തരവാദിത്വമാണ്. കാലങ്ങളായി ഹോസ്റ്റലിന്റെ പ്രവേശനം 7.30ന് അവസാനിപ്പിച്ചിരുന്നു. അത് ഇപ്പോള്‍ മാറ്റേണ്ട സാഹചര്യമില്ലെന്നും പറയുന്നു. വൈകുന്നേരം ആറോടെ വിദ്യാര്‍ഥികളുടെ ക്ലാസ് അവസാനിക്കുന്നുണ്ട്. തുടര്‍ന്നു 7.30നു ഹോസ്റ്റലില്‍ എത്തിച്ചേരാന്‍ സാധിക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. സമയം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച് രക്ഷകര്‍തൃസമിതിയുമായി ആലോചിച്ച് നടപ്പാക്കിയാല്‍ മതിയെന്ന ആവശ്യവും ശക്തമാണ്. പഠനസംബന്ധമായ ആവശ്യങ്ങള്‍ക്ക് പോകുന്നവര്‍ക്ക് ഹോസ്റ്റലില്‍ എത്താന്‍ വൈകിയാല്‍ അവര്‍ക്കുമാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്നാണ് ഇക്കൂട്ടരുടെ ആവശ്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Medical College, Students,Win for Kottayam Medical College women, hostel curfew extended after months of protest


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?