രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനര്‍ഹയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ചു
ഗുഡ്ഗാവ്: (www.kvartha.com 14.09.2018) രാഷ്ട്രപതിയുടെ പുരസ്‌കാരത്തിനര്‍ഹയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിച്ചു. സി.ബി.എസ്.ഇ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്ക് വാങ്ങി രാഷ്ട്രപതിയില്‍ നിന്ന് പുരസ്‌കാരത്തിനര്‍ഹയായ 19 കാരിയായ കോളജ് വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായ പീഡനത്തിനിരയായത്.
ഹരിയാനയിലെ മഹേന്ദ്രഹര്‍ ജില്ലയില്‍ നിന്ന് ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട മാനഭംഗം ചെയ്തത്. കൃത്യത്തിന് ശേഷം അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അടുത്തുള്ള ബസ് സ്റ്റാന്റിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി തന്റെ ഗ്രാമമായ റേവരിയില്‍ നിന്നും കോച്ചിംഗ് സെന്ററിലേക്ക് പോകുന്നതിനിടെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് കാറില്‍ തട്ടിക്കൊണ്ടുപോയത്.
തുടര്‍ന്ന് അടുത്തുള്ള ഒരു പാടത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോകുകയായിരുന്നുവെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. അവിടെ അവരെ കൂടാതെ മറ്റു ചിലര്‍ കൂടി ഉണ്ടായിരുന്നുവെന്നും എല്ലാവരും തന്റെ ഗ്രാമത്തിലുള്ളവരാണെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
അതേസമയം, പരാതിയില്‍ കേസെടുക്കാനോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ പോലീസ് ഇതുവരെയും തയ്യാറായിട്ടില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. കേസെടുക്കുമെന്ന പ്രതീക്ഷയില്‍ ഓരോ പോലീസ് സ്‌റ്റേഷനും കയറി ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും ബന്ധുക്കള്‍ പറഞ്ഞു.
മാത്രമല്ല കേസ് നല്‍കാതിരിക്കാന്‍ പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. സി ബി എസ് ഇ ബോര്‍ഡ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതിന് അവാര്‍ഡ് വാങ്ങിയ തങ്ങളുടെ മകള്‍ക്ക് നീതി കിട്ടണമെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. അതേസമയം, പെണ്‍കുട്ടിയുടെ പരാതിയില്‍ സീറോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചെന്നും പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student, 19, Who Topped CBSE Board Exam Allegedly Gang-molested In Haryana, President, Award, CBSE, Student, Molestation, Police, Complaint, Crime, Criminal Case, Family, Allegation, National, News.

Powered by Info News For You

Comments
Post a Comment