കോണ്‍ഗ്രസ് പുകച്ചു പുറത്തു ചാടിച്ച ചെയര്‍പേഴ്സണ്‍ നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണവുമായി രംഗത്ത്

പത്തനംതിട്ട: (www.kvartha.com 02.09.2018) ചെയര്‍പേഴ്സണ്‍ സ്ഥാനത്തു നിന്ന് രാജിവെച്ച രജനി പ്രദീപ് ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജിനും മുന്‍ ചെയര്‍മാന്‍ എ. സുരേഷ് കുമാറിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. തരംതാണ ഡി.സി.സി പ്രസിഡന്റ് തന്നെ ജാതിപ്പേര് വളിച്ച് ആക്ഷേപിച്ചു. 'നിന്നെ ആ കസേരയില്‍ ഇരുത്തില്ല ' എന്നു ഭീഷണിപ്പെടുത്തി. കെ.പി. സി. സി യുടെ തീരുമാനങ്ങളെയും മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശങ്ങളെയും അവഗണിച്ചു. തനിക്കെതിരെ വ്യാജ ധാരണപത്രം ഉണ്ടാക്കി. സുരേഷ് കുമാര്‍ ഭാര്യയെ
ചെയര്‍പേഴ്സനാക്കാന്‍ ബാബുജോര്‍ജിനും ചില കൗണ്‍സിലര്‍മാര്‍ക്കും ലക്ഷങ്ങള്‍ കോഴ കൊടുത്തു എന്നീ ആരോപണങ്ങളുമായാണ് രജനി പ്രദീപ് രംഗത്തെത്തിയിരിക്കുന്നത്.


മുതിര്‍ന്ന നേതാവ് പി. ജെ. കുര്യന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. ഭാവികാര്യം പിന്നീട് അറിയിക്കും. രണ്ടര വര്‍ഷം കഴിഞ്ഞ് ചെയര്‍പേഴ്സണ്‍ സ്ഥാനം ഒഴിഞ്ഞ് കൊടുക്കാമെന്ന് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല. യു.ഡി.എഫിലെ 22 അംഗങ്ങള്‍ക്കും ഇങ്ങെനയൊരു
കരാറിനെക്കുറിച്ച് അറിയില്ല. കരാര്‍ ഉണ്ടെങ്കില്‍ അതിന്റെ മിനിട്സ് ഡി.സി.സി കാണിക്കണം. രണ്ട് വര്‍ഷം കഴിഞ്ഞ് പത്രവാര്‍ത്തയിലാണ് കരാറിനെക്കുറിച്ച് അറിയുന്നത്. ഇങ്ങെനയൊരു കരാര്‍ വെക്കാന്‍ ആരോടും നിര്‍ദ്ദേശിച്ചിട്ടില്ലെന്ന് അന്നത്തെ കെ.പി. സി.സി, ഡി. സി. സി പ്രസിഡന്റുമാര്‍ പറഞ്ഞതാണ്. തദ്ദേശ സ്ഥാപനങ്ങളിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് കാലാവധി പാടില്ലെന്ന് കെ.പി. സി. സി പ്രസിഡന്റായിരുന്ന വി.എം. സുധീരന്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. മുന്‍ ചെയര്‍മാന്‍മാരുടെ ഭാര്യമാരെ അധ്യക്ഷയാക്കരുതെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. എല്ലാം പത്തനംതിട്ടയില്‍ അട്ടിമറിച്ചുവെന്നും രജനി കുറ്റപ്പെടുത്തി.

ബാബുജോര്‍ജും എ. സുരേഷ്‌കുമാറും ചേര്‍ന്ന് തന്നെ മാനസികമായി പീഡിപ്പിച്ചു. അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സുരേഷ്‌കുമാര്‍ നഗരസഭ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചു. ഇനിയുള്ള രണ്ടു വര്‍ഷക്കാലത്തെ ഡി.സി.സിയുടെ മുഴുവന്‍ ചെലവും ഏറ്റെടുക്കാമെന്ന് പറഞ്ഞാണ് സുരേഷ്‌കുമാര്‍ ബാബുജോര്‍ജിനെ സ്വാധീനിച്ചതെന്നും അവര്‍ പറഞ്ഞു. കോഴപ്പണവുമായി സുരേഷ് കുമാര്‍ കൗണ്‍സിലര്‍മാരെ തേടി നടക്കുകയായിരുന്നു. തന്നെ മാറ്റരുതെന്ന് ആദ്യം കോണ്‍ഗ്രസിലെ 13 പേര്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീടത് എട്ടായി കുറഞ്ഞു. അവസാനം വരെ കൂടെ നിന്ന റോഷന്‍ നായര്‍ പിന്‍മാറി. ഏറെ പാരമ്പര്യമുള്ള കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നു വന്ന തന്നോട് ഇങ്ങനെ പെരുമാറിയതില്‍ മനോവേദനയുണ്ടെന്ന് രജനി പ്രദീപ് പറഞ്ഞു. മഹിളാകോണ്‍ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗമാണ് രജനിപ്രദീപ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Pathanamthitta, Trending, Congress, Resigned, Leaders, Chairperson, Resigned Congress Chairperson against Leaders. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?