സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

(www.evisionnews.co) സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 24മണിക്കൂറിനുള്ളില്‍ ഏഴു മുതല്‍ 11 സെ.മീറ്റര്‍ വരെ കനത്ത മഴക്കാണ് സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴ പെയ്യും. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്, ഇടുക്കി ജില്ലകളില്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളിലും പത്തനംതിട്ട ജില്ലയില്‍ ചൊവ്വാഴ്ചയും പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ ബുധനാഴ്ചയുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
ഒഡിഷ തീരത്ത് രൂപംകൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവമാണ് കേരളത്തില്‍ മഴക്കിടയാക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ- പടിഞ്ഞാറ് രൂപംകൊണ്ട ന്യൂനമര്‍ദം വ്യാഴാഴ്ച രാത്രിയാണ് ശക്തമായ ചുഴലിക്കാറ്റായി ഒഡീഷയിലെ ഗോപാല്‍പുരില്‍ കരയിലേക്ക് കടന്നത്. ഒഡിഷയില്‍ അതിശക്തമായ മഴയാണ് പെയ്തത്. തിങ്കളാഴ്ചയോടെ ഇതു കിഴക്കന്‍ രാജസ്ഥാനും കടന്ന് ദുര്‍ബലമാവും. എന്നാല്‍, കര്‍ണാടകം മുതല്‍ കന്യാകുമാരി വരെ ന്യൂനമര്‍ദപാത്തി രൂപംകൊള്ളാന്‍ സാധ്യതയുണ്ട്. ശ്രീലങ്കയില്‍നിന്ന് കന്യാകുമാരി ഭാഗത്തേക്ക് അന്തരീക്ഷച്ചുഴിയും രൂപംകൊള്ളും. ഇതു കേരളത്തില്‍ കൂടുതല്‍ മഴപെയ്യാന്‍ കാരണമായേക്കും.
Powered by Info News For You
Comments
Post a Comment