തൊഴില്‍ തട്ടിപ്പ്: പ്രതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ നടപടികള്‍ ആരംഭിച്ചു
ചെങ്ങന്നൂര്‍: (www.kvartha.com 22.09.2018) വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ വെണ്മണി പോലീസ് നടപടികള്‍ ആരംഭച്ചു. തിരുവല്ല കോയിപ്രം ആലൂംമൂട്ടില്‍ രാജീവ് മാത്യൂവിനെ ആണ് തെളുവെടുപ്പിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്. 2017 മാര്‍ച്ചില്‍ ചെറിയനാട് ചെറുവല്ലൂര്‍ സ്വദേശിനിയും നഴ്‌സുമായ യുവതിയില്‍ നിന്നും വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
ദീര്‍ഘനാള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ മറ്റൊരു കേസില്‍ പാലാരിവട്ടം കേസില്‍ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. കൊച്ചിയില്‍ എച്ച് ആര്‍ സൊലൂഷന്‍ എന്ന സ്ഥാപനം ഇയാള്‍ നടത്തി വന്നിരുന്നു. അങ്കമാലിയിലുള്ള അലീന ഗ്രൂപ്പ് ഓഫ് കമ്പനീസ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് ഇയാള്‍ യുവതിയില്‍ നിന്ന് പണം വാങ്ങിയത്.
ദുബൈയില്‍ നഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് യുവതിയുടെ പിതാവില്‍ നിന്നും അഞ്ച് ലക്ഷം വാങ്ങിയെന്നാണ് കേസ്. ജോലിയും പണവും ലഭിക്കാതെ വന്നതോടെ യുവതിയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്കുകയായിരുന്നു. പാലാരിവട്ടം, കൊട്ടിയം, നെടുമങ്ങാട് , വെണ്മണി , തുടങ്ങി നിരവധി സ്‌റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി തട്ടുപ്പു കേസുകള്‍ ഉണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Job cheating case; Accused on police custody, Custody, Cheating, Case, Police, Probe, Complaint, Theft, Case, News, Kerala.

ഇതു കൂടാതെ കേരളത്തിലും തമിഴ്‌നാട്ടിലുമായി അന്‍പതിലധികം കവര്‍ച്ചാ കേസുകളില്‍ മുഖ്യ പ്രതിയുമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പല തവണ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Job cheating case; Accused on police custody, Custody, Cheating, Case, Police, Probe, Complaint, Theft, Case, News, Kerala.
Powered by Info News For You

Comments
Post a Comment