ബാലവേല ചെയ്യിച്ച തൊഴിലുടമകളെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശം; പിടിയിലാകുന്നവര്‍ക്ക് ശിക്ഷ അഞ്ച് വര്‍ഷം വരെ കഠിനതടവും ഒരുലക്ഷം രൂപ വരെ പിഴയും

കാസര്‍കോട്: (www.kasargodvartha.com 06.09.2018) ബാലവേല നിര്‍മ്മാര്‍ജ്ജനത്തിനായി രൂപീകരിച്ച ജില്ലാതല ടാസ്‌ക്ഫോഴ്സിന്റെ യോഗം എ.ഡി.എം എന്‍ ദേവീദാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ്ജഡ്ജുമായ ഫിലിപ്പ്തോമസ്, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ (സെന്‍ട്രല്‍) വി.ടി. തോമസ്, നാര്‍ക്കോട്ടിക്ക് ഡിവൈഎസ്പി നന്ദന്‍പിള്ള, സിഡബ്ല്യുസി ചെയര്‍പേഴ്സണ്‍ മാധുരി, എസ്ബോസ്, കാസര്‍കോട്് ആര്‍.ഡി.ഒ പി.എ അബ്ദുല്‍ സമദ്, ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) ഷാജു. കെ.എ, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ബിജു.പി, കാസര്‍കോട് ഡി.ഇ.ഒ എന്‍. നന്ദികേശന്‍, സി.കെ നാരായണ്‍, ഇന്‍സ്പെക്ടര്‍ഓഫ് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വിനോദ് കുമാര്‍ ടി.ടി, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ജയകൃഷ്ണ എം, വി.എം കൃഷ്ണന്‍, ലീഗല്‍ കം പ്രൊബേഷന്‍ ഓഫീസര്‍ (ഡി.സി.പി.യു) ശ്രീജിത്.എ, ചൈല്‍ഡ്ലൈന്‍ ജില്ലാകോ-ഓര്‍ഡിനേറ്റര്‍ അനീഷ് ജോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികളെ ഉപയോഗിച്ചു ജില്ലയില്‍ ബാലവേല ചെയ്യിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളിലും വീടുകളിലും പരിശോധന ശക്തമാക്കാന്‍ ടാസ്‌ക്ഫോഴ്സ്യോഗം തീരുമാനിച്ചു. അടുത്തിടെ ആദൂര്‍, ബദിയടുക്ക എന്നിവിടങ്ങളിലെ വീടുകളില്‍ നിന്നും രണ്ട് കുട്ടികളെ ബാലവേലയില്‍ നിന്നും മോചിപ്പിച്ച് സിഡബ്ല്യുസിയുടെ സംരക്ഷണത്തില്‍ ഏല്‍പ്പിച്ചിരുന്നു. തൊഴിലുടമകളെ അറസ്റ്റ്ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എസ്.പിക്ക് എ.ഡി.എം നിര്‍ദേശം നല്‍കി. ബാലവേല ശ്രദ്ധയില്‍പ്പെടുന്ന പക്ഷം തൊഴിലുടമയ്ക്ക് രക്ഷപ്പെടാനുള്ള പഴുത് നല്‍കാതെ അറസ്റ്റ് ചെയ്യുന്നതിന് ആവശ്യമായ നടപടി പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

ബാലവേലക്കെതിരെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് തീരുമാനിച്ചു. ബാലവേല ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പൊതുജനങ്ങള്‍ക്ക് ചൈല്‍ഡ്ലൈന്‍ ട്രോള്‍ഫ്രീ നമ്പറായ 1098 ലോ, www.pencil.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതി നല്‍കാം. 18 വയസ്സില്‍ താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ കഠിനതടവും ഒരുലക്ഷംരൂപ വരെ പിഴ ശിക്ഷയും അനുഭവിക്കേണ്ടിവരും. ടാസ്‌ക്ഫോഴ്സിന്റെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന നടത്തുന്നതിനും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ വാങ്ങിച്ച് നല്‍കുന്നതിനുമുള്ള നടപടി ഉണ്ടാകണമെന്നു തീരുമാനിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, arrest, Top-Headlines, child-labour, Order to arrest employers who made child labor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?