അബൂദാബിയില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും

അബൂദാബി: (www.kasargodvartha.com 18.09.2018) അബൂദാബിയിലെ ആശുപത്രിയില്‍ മരിച്ച കാസര്‍കോട് മാങ്ങാട് സ്വദേശി മുഹമ്മദ് കുഞ്ഞി (55)യുടെ മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും. ചൊവ്വാഴ്ച രാത്രി 12.30 മണിയോടെയുള്ള എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ മൃതദേഹം മംഗളൂരു വിമാനത്താവളത്തിലേക്ക് കൊണ്ടുവരും. പുലര്‍ച്ചെ മംഗളൂരുവിലെത്തിക്കുന്ന മൃതദേഹം വീട്ടിലെത്തിച്ച ശേഷം മാങ്ങാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ അബൂദാബി എന്‍ എം സി ആശുപത്രിയില്‍ വെച്ചായിരുന്നു മുഹമ്മദ് കുഞ്ഞി മരണപ്പെട്ടത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 35 വര്‍ഷമായി അബുദാബി വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഫൗസിയ. മക്കള്‍: മുഫീദ, ഫഹദ്.

Related News:
അസുഖത്തെ തുടര്‍ന്ന് അബൂദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാസര്‍കോട് സ്വദേശി മരിച്ചു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Gulf, news, Kasaragod, Kerala, Death, Deadbody, mangad, Abudhabi, Kasaragod natives dead body will reach home on Wednesday

    < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?