ബന്ധുവായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

മഞ്ചേശ്വരം: (www.kasargodvartha.com 15.09.2018) ബന്ധുവായ 21 കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കേരള അതിര്‍ത്തിയിലെ പൊന്ന്യങ്കള പദയാനയിലെ വാസുവിനെ(47)യാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ മഞ്ചേശ്വരം അഡീഷണല്‍ എസ് ഐ അനീഷാണ് പിടികൂടിയത്.


അടുത്ത ബന്ധത്തില്‍പെട്ട 21 കാരിയെ ഏഴു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിക്കാരി പറഞ്ഞു. ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയും വീട്ടുകാരും പോലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോയിരുന്നു. പട്ടിക വിഭാഗത്തില്‍ പെട്ടവരാണ് ഇരുവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Manjeshwaram, Auto Driver, Arrest, Molestation, Case, Crime, Top-Headlines, Youth arrested for molestation case. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?