സൈക്കിള്‍ മോഹം വേണ്ടെന്നുവച്ച് സെയിന്‍ കുടുക്കയിലെ പണം ദുരിതാശ്വാസത്തിന് നല്‍കി

ആലപ്പുഴ: (www.kvartha.com 02.09.2018) സക്കറിയ ബസാറില്‍ അമീറിന്റെയും റംലത്തിന്റെയും മകന്‍ മൂന്നരവയസുള്ള സെയിന്‍ മുഹമ്മദിന്റെ വലിയ മോഹമായിരുന്നു കുഞ്ഞുസൈക്കിളെന്നത്. നാടൊന്നാകെ ദുരിതകാലത്തിലൂടെ കടന്നുപോകുമ്പോള്‍ തന്റെ കുഞ്ഞുമോഹം വേണ്ടെന്നുവയ്ക്കുകയാണവന്‍. സൈക്കിളിനായി കുടുക്കയില്‍ കരുതിയ തുകയുമായി സെമിന്‍ പിതാവ് അമീറിനൊപ്പം കളക്ട്രേറ്റില്‍ വന്നത് ഈ കുടുക്ക പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് കൈമാറാനാണ്.


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തന്റെ കുഞ്ഞുസംഭാവന സെമിന്‍ മന്ത്രിക്കു കൈമാറി. നെറുകയില്‍ ചുംബനം നല്‍കിയാണ് മന്ത്രി സെമിനെ തന്റെ നന്ദിയും സ്നേഹവും പ്രകടിപ്പിച്ചത്. ദുബൈയില്‍ സെയില്‍സ്മാനായി പ്രവവര്‍ത്തിക്കുകയാണ് സെമിന്റെ ബാപ്പ അമീര്‍. ഇവിടെ ഭാര്യയുടെ ചേച്ചിയെ കുട്ടികളെ ഏല്‍പ്പിച്ചാണ് അമീറും ഭാര്യ റംലയും വിദേശത്ത് ജോലിക്കു പോയത്. പലപ്പോഴായി കിട്ടിയ ചെറിയ തുകകളാണ് തന്റെ സ്വപ്നവാഹനത്തിനായി സെയിന്‍ കൂട്ടിവച്ചത്. അടുത്തയാഴ്ച ദുബൈയ്ക്ക് മക്കളെ കൂട്ടികൊണ്ടുപോകാനാണ് അമീര്‍ ഇപ്പോള്‍ നാട്ടിലെത്തിയത്. ഇതിനിടയിലാണ് സെയിന്റെ ആഗ്രഹം നിറവേറ്റാന്‍ സമയം കണ്ടെത്തിയത്. കളക്ട്രേറ്റിലെത്തിയ സെമിനൊപ്പം സഹോദരിയും ഉമ്മയുടെ ചേച്ചിയുടെ ഭര്‍ത്താവ് നവാസുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Alappuzha, Flood, Rain, Trending, Charity, Boy, Zain's help for Flood victims, Cycle, Money. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?