ബിഷപ്പിന്റെ ജാമ്യാപേക്ഷ തള്ളി; രണ്ട് ദിവസം പോലീസ് കസ്റ്റഡിയില്‍

കോട്ടയം: (www.kasargodvartha.com 22.09.2018) ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പാല മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ജാമ്യപേക്ഷ തള്ളി. കേസില്‍ ബിഷപ്പിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടു. മൂന്ന് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടതെങ്കിലും രണ്ട് ദിവസം മാത്രമാണ് അനുവദിച്ചത്.

അഡ്വ. രാമന്‍ പിള്ളയാണ് ബിഷപ്പിനു വേണ്ടി കോടതിയില്‍ ഹാജരായത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ബിഷപ്പിനെ ശനിയാഴ്ച രാവിലെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് കോട്ടയം പോലീസ് ക്ലബിലേക്ക് കൊണ്ടുപോയത്. ആശുപത്രി പരിസരത്ത് ബിഷപ്പിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിരുന്നു. ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ബിഷപ്പിനെതിരെ കൂകി വിളിച്ചാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.

വെള്ളിയാഴ്ച രാത്രി വൈദ്യപരിശോധന പൂര്‍ത്തിയാക്കിയശേഷം തൃപ്പൂണിത്തറയില്‍ നിന്നും കോട്ടയത്തേക്കുള്ള യാത്രക്കിടെ, തനിക്ക് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും പോലീസുകാരോട് ബിഷപ്പ് പറഞ്ഞു. തുടര്‍ന്നാണ് ബിഷപ്പിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, news, Police, custody, bail, Molestation, case, Anticipatory bail plea rejected; Franko in police custody for 2 days.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?